ഒരുപിടി വമ്പൻ ഹിറ്റുകൾ തെലുങ്കു സിനിമയിൽ സമ്മാനിച്ചിട്ടുള്ള നിർമ്മാണ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്. മഹേഷ് ബാബു ചിത്രം ശ്രീമന്തുഡു, മോഹൻലാൽ- ജൂനിയർ എൻ ടി ആർ ചിത്രം ജനത ഗാരേജ്, റാം ചരൺ ചിത്രം രംഗസ്ഥലം, നാനി ചിത്രം ഗ്യാങ് ലീഡർ, അല്ലു അർജുൻ ചിത്രം പുഷ്പ, മഹേഷ് ബാബു ചിത്രം സര്ക്കാര് വാരി പാട്ട എന്നിവയൊക്കെ നമ്മുടെ മുന്നിലെത്തിച്ചത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഇപ്പോൾ പുഷ്പ 2 നിർമ്മിക്കുന്നതും അവർ തന്നെയാണ്. ഈ വമ്പൻ നിർമ്മാണ കമ്പനി മലയാള സിനിമയിലേക്ക് കൂടി കാലെടുത്തു വെക്കുകയാണ്. ഡോക്ടർ ബിജു സംവിധാനം ചെയ്യാൻ പോകുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലൂടെ അവർ മലയാളത്തിലെത്തുമ്പോൾ, ഇതിലെ നായക വേഷം ചെയ്യാൻ പോകുന്നത് യുവ താരം ടോവിനോ തോമസാണ്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, എല്ലാനാർ ഫിലിംസ് പ്രൊഡക്ഷൻസ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.
നിമിഷാ സജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യദു രാധാകൃഷ്ണൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവലാണ്. ഡേവിസ് മാനുവൽ തന്നെയാണ് ഈ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ വരുന്ന ജൂൺ മാസത്തിൽ ടോവിനോ നായകനായ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ പോകുന്നത്. വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണിവ. ഖാലിദ് റഹ്മാനൊരുക്കിയ തല്ലുമാലയാണ് അതിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന ടോവിനോ ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലാണ് ടോവിനോ തോമസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.