മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായ രണ്ടു ചിത്രങ്ങൾ ആണ് ഈ മാസം നമ്മുടെ മുന്നിൽ എത്തിയത്. മാർച്ച് മൂന്നിന് എത്തിയത് ദുൽഖറിന്റെ തമിഴ് ചിത്രമായ ഹേ സിനാമിക ആയിരുന്നു എങ്കിൽ, മാർച്ച് പതിനെട്ടിന് മലയാള ചിത്രമായ സല്യൂട്ട് ആണ് എത്തിയത്. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്ന റൊമാന്റിക് കോമഡി ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ, സല്യൂട്ട് എന്ന ത്രില്ലർ എത്തിയത് സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ്. ഇപ്പോഴിതാ, സിനിമയിൽ റൊമാന്റിക് ഹീറോ ആയി ഉള്ള തന്റെ കാലഘട്ടം കഴിഞ്ഞു എന്നാണ് ദുൽഖർ പറയുന്നത്. താനിപ്പോള്‍ ബോധപൂര്‍വ്വം വ്യത്യസ്ത കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയാണ് എന്നും ദുൽഖർ സൽമാൻ പറയുന്നു. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് തന്റെ കരിയറിനെ പറ്റി അദ്ദേഹം തുറന്നു സംസാരിക്കുന്നതു.
സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറയുന്ന ദുൽഖർ, നമ്മുക്ക് ചെയ്യാൻ കഴിയില്ല എന്ന് മറ്റുള്ളവർ പറയുന്ന വേഷങ്ങൾ തിരഞ്ഞെടുത്തു ചെയ്യാൻ ആണ് ശ്രമിക്കുന്നത് എന്നും പറയുന്നു. വെല്ലുവിളി തരാത്ത കഥാപാത്രങ്ങൾ തന്നെ പ്രചോദിപ്പിക്കാറില്ല എന്നും നമ്മള്‍ എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തണമല്ലോ എന്നുമാണ് ദുൽഖർ പറയുന്നത്. എപ്പോഴും ഒരുപോലുള്ള വേഷവും സിനിമയുമാണ് താൻ ചെയ്യുന്നത് എന്നുള്ള വിമര്ശനങ്ങൾ താൻ ശ്രദ്ധിക്കാറുണ്ട് എന്നും ദുൽഖർ പറയുന്നു. ഇപ്പോൾ പുറത്തു വന്ന സല്യൂട്ട് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ ചെയ്ത പോലീസ് വേഷം, അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പോലീസ് കഥാപാത്രമായിരുന്നു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.