തന്റെ നാല്പത് വർഷത്തോളമായി തുടരുന്ന അഭിനയ ജീവിതത്തിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മലയാളത്തിൽ മഹാനടൻ മോഹൻലാൽ. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ കഴിഞ്ഞ വർഷങ്ങളിൽ വലിയ വിജയം കരസ്ഥമാക്കിയ മോഹൻലാൽ. ഇന്ന് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഏറെ ആരാധകരുള്ള താരമായി വളർന്നു കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉയരത്തിൽ എത്തി നിൽക്കുന്ന മോഹൻലാൽ ഇപ്പോൾ മലയാള സിനിമയുടെ ഐക്കണായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലഘട്ട ചിത്രങ്ങൾ എന്നാൽ തന്നെ മോഹൻലാൽ റെഫെറൻസ് ഉള്ളവ എന്ന രീതിയിൽ വല്ലാതെ മാറിക്കഴിഞ്ഞു. മോഹൻലാലിന്റെ പേരിൽ തന്നെ ഒരു ചിത്രം പുറത്ത് വന്നു. മോഹൻലാൽ ആരാധകരുടെ കഥപറഞ്ഞ രണ്ട് ചിത്രങ്ങൾ വേറെയും. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ക്വീൻ എന്ന ചിത്രത്തിലും മോഹൻലാലിനെ കുറിച്ചുള്ള ഗാനം ഉണ്ടായിരുന്നു. ചിത്രത്തിന് വലിയ തോതിൽ മൈലേജ് ലഭിക്കാൻ വരെ അത് കാരണമായി. ഇപ്പോഴിതാ തന്റെ മകൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.
തന്റെ മകൻ ഓരോ ദിവസവും മോഹൻലാലിന്റെ ഓരോ കഥാപാത്രങ്ങളായാണ് തന്റെ മുൻപിൽ എത്തുന്നത് എന്ന് പറഞ്ഞ ആസിഫ് അലി. മകൻ കഴിഞ്ഞ ദിവസം പുലിമുരുഗൻ സ്റ്റൈലിൽ ആണ് തന്റെ മുൻപിൽ എത്തിയതെന്നും അവനെ മോഹൻലാലിന്റെ ഭക്തൻ എന്ന് തന്നെ വിശേഷിപ്പിക്കാമെന്നും പറയുന്നു. അത്രമേൽ മോഹൻലാലിന്റെ കടുത്ത ആരാധകനായ അവൻ മോഹൻലാലിന്റെ ചിത്രം കണ്ടാൽ അദ്ദേഹത്തെ പുലി എന്നാണ് വിളിക്കാറ്. ഒരു മൂന്ന് വയസ്സ്‌കാരനെ പുലിമുരുഗൻ എന്ന ചിത്രവും മോഹൻലാലും ഇത്രമേൽ എങ്ങെനെ ഇൻഫ്ളുവൻസ് ചെയ്തു എന്നത് തനിക്കിപ്പോഴും അത്ഭുദമാണ്. മോഹൻലാലിന്റെ മീശപിരിയും നടപ്പും നോട്ടവുമെല്ലാം അവൻ വീട്ടിൽ അനുകരിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. റെഡ് എഫ്. എം.നു നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
This website uses cookies.