തമിഴകത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ്. വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റ് കമൽ ഹാസൻ ചിത്രത്തിന് ശേഷം ലോകേഷ് ചെയ്യാൻ പോകുന്ന ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ കൂടുതലാണ്. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദളപതി വിജയ്‌ക്കൊപ്പം ലോകേഷ് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിതെന്നാണ് വാർത്തകൾ പറയുന്നത്. തൃഷ ഇതിൽ നായികാ വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. ഏതായാലും അടുത്ത മാസം ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന സൂചന. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ലോകേഷ് കനകരാജ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ സിനിമ എത്തരത്തിലുള്ളതാവുമെന്നു തുറന്നു പറഞ്ഞത്.
ഒരു പക്കാ ആക്ഷൻ ചിത്രമാണ് താനൊരുക്കാൻ പോകുന്നതെന്നും, അതിതീവ്രമായ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമൊരുക്കാനാണ് പ്ലാനെന്നും അദ്ദേഹം പറയുന്നു. വിക്രം, മാസ്റ്റർ, കൈതി എന്നീ ചിത്രങ്ങൾ ലോകേഷിനൊപ്പം ചേർന്ന് രചിച്ച രത്‌നകുമാർ തന്നെയാണ് ഈ ചിത്രത്തിലും അദ്ദേഹത്തിന്റെ രചന പങ്കാളിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെന്നിന്ത്യയിലെ വിവിധ ഇന്ഡസ്ട്രികളിൽ നിന്നുള്ള വലിയ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ബോളിവുഡിൽ നിന്നും താരങ്ങൾ ഇതിന്റെ ഭാഗമാവുമെന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ലോകേഷ് കനകരാജ്- വിജയ് ചിത്രമായ മാസ്റ്റർ നിർമ്മിച്ച അതേ ടീം തന്നെയാവും ഈ പുത്തൻ ചിത്രവും നിർമ്മിക്കുകയെന്നാണ് സൂചന. ഏതായാലും ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.