തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അങ്ങ് വൈകുണ്ഠപുരത്ത് ഇപ്പോൾ സൂപ്പർ വിജയം നേടി മുന്നോട്ടു പോവുകയാണ്. ആന്ധ്രയിലും വിദേശ മാർക്കറ്റുകളിലും എല്ലാം ഈ ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയെടുക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ഈ ചിത്രത്തിൽ അല്ലു അർജുനൊപ്പം ഒരു വലിയ താര നിരതന്നെ അണിനിരക്കുന്നുണ്ട്. പതിവുപോലെതന്നെ ഈ ചിത്രത്തിലും അല്ലു അർജുന്റെ ഡാൻസും ഫൈറ്റുമാണ് പ്രേക്ഷകർ ഏറെ ആസ്വദിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളായ അല്ലു അർജുൻ പറയുന്നത് ഇതൊക്കെ ചെയ്യാൻ തനിക്കു പ്രചോദനം ആകുന്നതു തന്റെ ഫാൻസ് ആണെന്നാണ്.
അവരെ സന്തോഷിപ്പിക്കുക, തന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും സന്തോഷം നൽകുക എന്നതാണ് തന്റെ ലക്‌ഷ്യം എന്നും അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്നും അദ്ദേഹം തുറന്നു പറയുന്നു. എത്ര പണവും പ്രശസ്തിയും ലഭിച്ചാലും നമ്മളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കാനോ നമ്മുടെ പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്താനോ സാധിച്ചില്ലെങ്കിൽ ആ പണത്തിനും പ്രശസ്തിക്കും ഒന്നും യാതൊരു അർത്ഥവും ഉണ്ടാവില്ല എന്നും അല്ലു അർജുൻ പറയുന്നു. കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള നടനാണ് അല്ലു അർജുൻ. മലയാളി പ്രേക്ഷകർ മല്ലു അർജുൻ എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പദ്മ സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ ആയാണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.