തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് പാ രഞ്ജിത്. അട്ടകത്തി, മദ്രാസ്, കാല, കബാലി, സര്‍പട്ട പരമ്പരൈ, എന്നീ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് കാളിദാസ് ജയറാം നായകനായ നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രമാണ്. തമിഴകത്തിന്റെ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണിപ്പോൾ പാ രഞ്ജിത്. ഏതായാലും അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വപ്ന ചിത്രത്തെ കുറിച്ചും പാ രഞ്ജിത് വെളിപ്പെടുത്തിക്കഴിഞ്ഞു. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കിയാണ് താൻ തന്റെ സ്വപ്ന ചിത്രം ഒരുക്കാനാഗ്രഹിക്കുന്നതെന്നും ആ ചിത്രത്തിന്റെ പേര് ജർമ്മനി എന്നാണെന്നും പാ രഞ്ജിത് പറയുന്നു. ജർമനിയിലെ സാങ്കൽപികമായ ഒരു ലോകമാണ് താൻ വരച്ചിടാൻ ആഗ്രഹിക്കുന്നതെന്നും വളരെ അഗ്രസീവായ ഒരു ചിത്രമായിരിക്കുമതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഹോളിവുഡ് ചിത്രങ്ങളായ ഡൂൺ, മാഡ് മാക്സ് ഫ്യൂറി പോലുള്ള ചിത്രങ്ങളെ പോലെ ഒരുക്കാൻ ആഗ്രഹിക്കുന്ന ഈ ചിത്രത്തിൽ, സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും, വി എഫ് എക്‌സിനു വളരെയധികം പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാവും ഇതെന്നും പാ രഞ്ജിത് കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ ചിയാൻ വിക്രം നായകനായി എത്തുന്ന പാ രഞ്ജിത് ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിർമ്മിക്കുന്ന ഈ ചിത്രം കെ ജി എഫ് എന്ന കന്നഡ സിനിമാ സീരിസിലൂടെ പ്രശസ്തമായ കോളാർ ഗോൾഡ് മൈനിന്റെ, ആരംഭകാലത്തെ കഥയാണ് പറയുന്നതെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.