മലയാള സിനിമ- ടെലിവിഷൻ രംഗത്തെ പ്രശസ്തനായ നടനാണ് രവി വള്ളത്തോൾ. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹം മലയാള സിനിമ- സീരിയൽ രംഗത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ആണ് കണക്കാക്കപ്പെടുന്നത്. കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ്ഫാദർ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. സീരിയലുകളിലൂടെയും ശ്കതമായ കഥാപാത്രങ്ങൾക്ക് രവി വള്ളത്തോൾ ജീവൻ പകർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അദ്ദേഹം കരുതുന്നതും ആ നടക്കാതെ പോയ ആഗ്രഹം ആണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നും അതാണ് എന്ന് രവി വള്ളത്തോൾ പറയുന്നു.
കമൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ വിഷ്ണു ലോകത്തിൽ രവി വള്ളത്തോൾ അഭിനയിച്ചിട്ടുണ്ട് എങ്കിലും മോഹൻലാലുമൊത്തുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. അതുപോലെ വമ്പൻ ജനപ്രീതി നേടിയ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ കാലാപാനിയിലേക്കു രവി വള്ളത്തോളിന് ക്ഷണം ഉണ്ടായിരുന്നു എങ്കിലും അന്നും തന്റെ തിരക്ക് മൂലം അദ്ദേഹത്തിന് പോകാൻ സാധിച്ചിരുന്നില്ല. മോഹൻലാലിനെ പോലൊരു അതുല്യ നടനൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നം ആണെന്ന് പറഞ്ഞ അദ്ദേഹം ഇത് മോഹൻലാലിനോടും താൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു. അങ്ങനെ ഒരു ചിത്രം സമീപ ഭാവിയിൽ തന്നെ സംഭവിക്കട്ടെ എന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും രവി വള്ളത്തോൾ കൂട്ടിച്ചേർത്തു. രവി വള്ളത്തോളും ആ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ്.
ഫോട്ടോ കടപ്പാട്: രതീഷ് ദാമോദരൻ പിള്ളൈ
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.