മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി ഫാൻസ് ഉള്ള നടൻ നമ്മുടെ മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ആയിരിക്കും. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യൻ സിനിമയിലെ ഏതു സിനിമാ മേഖല നോക്കിയാലും അവിടെ നിന്നുള്ള ഭൂരിഭാഗം നടന്മാരും, സംവിധായകരും, എഴുത്തുകാരും മറ്റു സാങ്കേതിക പ്രവർത്തകരും തങ്ങളുടെ ഇഷ്ട മലയാളനടൻ ആയി പറയുന്ന പേര് മോഹൻലാൽ എന്നാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച അഭിനേതാവാണ് മോഹൻലാൽ എന്ന് പറയുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ മറ്റു ഇതിഹാസ താരങ്ങൾ ആണെന്നത് നമ്മുക്ക് അഭിമാനം പകരുന്ന കാര്യമാണ്. തമിഴ് സിനിമയിലെ ഒരുവിധം എല്ലാ യുവ താരങ്ങളും മോഹൻലാലിനെ കടുത്ത ആരാധകർ ആണ്. അതിൽ പ്രമുഖരാണ് തമിഴ് സൂപ്പർ സ്റ്റാർ ആയ സൂര്യയും അദ്ദേഹത്തിന്റെ അനുജൻ കാർത്തിയും. താൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് കാർത്തി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ സൂര്യ മോഹൻലാലിനൊപ്പം കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. തന്റെ വലിയ സ്വപ്നം സൂര്യ പൂർത്തീകരിക്കുമ്പോൾ കാർത്തിക്കും പറയാൻ ഉള്ളത് അതാണ്. മോഹൻലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യണം. അതാണ് തന്റെ വലിയ സ്വപ്നവും ആഗ്രഹവും എന്ന് കാർത്തി പറയുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ എത്ര അനായാസമായി ആണ് മോഹൻലാൽ ചെയ്യുന്നതെന്നും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഫിറ്റ്നസ്സും ബോഡി ഫ്ലെക്സിബിലിറ്റിയും അത്ഭുതപ്പെടുത്തുന്നതാണെന്നും കാർത്തി പറയുന്നു. പുലി മുരുകനിലെ മോഹൻലാലിൻറെ പ്രകടനം അതിശയപ്പെടുത്തുന്നതാണെന്നു പറഞ്ഞ കാർത്തി, കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിൻറെ സ്റ്റില്ലുകളെ കുറിച്ചും വാചാലനായി. കപ്പ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തിയുടെ ഈ തുറന്നു പറച്ചിൽ. പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ ലാൽ സാറിനൊപ്പം ഇരിക്കാൻ ശ്രമിക്കാറുണ്ടെന്നും ലാൽ സാർ വളരെ സ്നേഹത്തോടെയും അടുപ്പത്തോടെയും വിശേഷങ്ങൾ ഒക്കെ ചോദിച്ചു അറിയുമെന്നും കാർത്തി ഏറെ സന്തോഷത്തോടെയും ആരാധനയുടെയും പറയുന്നു. വിജയ്, ധനുഷ്, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടു മിക്ക തമിഴ് നടമാരും മോഹൻലാലിന്റെ കടുത്ത ആരാധകരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.