വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തമിഴ് സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് വിജയ് സേതുപതി. ഒരുപാട് ചിത്രങ്ങളിൽ ജൂനിയർ ആര്ടിസ്റ്റായി അഭിനയിച്ച താരം പിസ്സ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. വിക്രം വേദ, 96, സേതുപതി, നാനും റൗഡി താൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിച്ചു. സംഗതമിഴൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതി അടുത്തിടെ അന്നൗൻസ് ചെയ്ത ചിത്രമായിരുന്നു 800. ശ്രീലങ്കയിലെ എക്കാലത്തെയും മികച്ച സ്പിന്നറായ മുത്തയ്യ മുരളീധരന്റെ ജീവിത കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിജയ് സേതുപതി 800 എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.
മുത്തയ്യ മുരളീധരന്റെ ജീവിത കഥ വിജയ് സേതുപതി ചെയ്യുന്നതിൽ തമിഴ് നാട്ടിൽ ഒരുപാട് പ്രതിഷേധങ്ങൾ അടുത്തിടെ ഉയർന്ന് വന്നിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായികരിച്ച വ്യക്തിയാണ് മുത്തയ്യ മുരളീധരൻ എന്നും അദ്ദേഹത്തിന്റെ പേരിൽ തമിഴിൽ ഒരു സിനിമ വേണ്ട എന്ന് അറിയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കൂടാതെ മഹീന്ദ്ര രാജപക്‌സെ അനുകൂല നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടിയായും പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മുരളീധരന്‍ തന്നെ വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയുണ്ടായി. താൻ കാരണം തമിഴ് നാട്ടിലെ ഒരു കലാകാരൻ ബുദ്ധിമുട്ടേണ്ടി വരുന്നത് ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ലയെന്നും വിജയ് സേതുപതിയുടെ ഭാവിയിലെ സിനിമകളെ ഇത് ബാധിക്കരുതെന്നും ചിത്രത്തിൽ നിന്ന് പിന്മാറാൻ പരസ്യമായി മുരളീധരൻ ആവശ്യപ്പെട്ടുകയായിരുന്നു. 800 എന്ന സിനിമയുടെ പ്രൊഡക്ഷൻ ടീമിന് എല്ലാവിധ പിന്തുണയും മുത്തയ്യ മുരളീധരൻ അറിയിച്ചിട്ടുണ്ട്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.