ഒരിക്കൽ കൂടി വളരെ സാധാരണക്കാരിയായ ഒരു കലാകാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ശ്രദ്ധിക്കപ്പെടുകയാണ്. ഊരും പേരും അറിയാത്ത മധ്യവയസ്കയായ ഒരു സ്ത്രീ വഴിയരികത്തിരുന്നു അതിമനോഹരമായ രീതിയിൽ പാടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ എന്നവളേ എന്നു തുടങ്ങുന്ന തമിഴ് ഗാനത്തിന്റെ തെലുങ്ക് വേർഷൻ ആണ് ഈ ഗായിക ആലപിക്കുന്നത്. ജോലിക്കിടയിൽ ഈ സ്ത്രീയുടെ സുഹൃത്തുക്കൾ ആരോ മൊബൈലിൽ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്നത്.
പേരറിയില്ലെങ്കിലും അതിമനോഹര ശബ്ദം എന്നു പറഞ്ഞു കൊണ്ട് ഈ ഗായികക്കു അഭിനന്ദനങ്ങൾ നൽകി കൊണ്ട് സാക്ഷാൽ എ ആർ റഹ്മാൻ തന്നെ ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്യുകയും ചെയ്തു. ആ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം. കുറച്ചു നാൾ മുൻപേ ഇതുപോലെ പണി സ്ഥലത്തു ഇരുന്ന് പാട്ടു പാടിയ നൂറനാട് സ്വദേശിക്കു അഭിനന്ദനവുമായി ശങ്കർ മഹാദേവനും കമല ഹാസനും എത്തിയിരുന്നു. ആ കലാകാരന് കമല ഹാസനെ കാണാൻ സാധിച്ചതിനൊപ്പം ഗോപി സുന്ദർ വഴി സിനിമയിൽ പാടാൻ ഉള്ള ഓഫർ ലഭിക്കുകയും ചെയ്തിരുന്നു. കമല ഹസൻ അഭിനയിച്ച വിശ്വരൂപം എന്ന ചിത്രത്തിലെ നിന്നെ കാണാമൽ എന്ന ഗാനമാണ് ആ നൂറനാട് സ്വദേശി അതിമനോഹരമായി ആലപിച്ചത്. അതുപോലെ പേരറിയാത്ത ഈ ഗായികയും ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്. അവരെ തേടിയും ഇനി അവസരങ്ങളും അംഗീകാരങ്ങളും വരും എന്ന് നമ്മുക്കു പ്രതീക്ഷിക്കാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.