മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഭീഷ്മ പർവ്വം. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ്- മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമായാണ് കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇതിന്റെ സംഗീത സംവിധായകനായ സുഷിൻ ശ്യാം. ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയതും ഇതിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതും സുഷിൻ ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്താൻ ആവില്ലെങ്കിലും, ഒന്നും പ്രതീക്ഷിക്കാതെ പോവാൻ ആണ് സുഷിൻ പറയുന്നത്. ഏതായാലും നല്ല ഒരനുഭവം ആയിരിക്കും ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടുകൾ ഒരുക്കി കഴിഞ്ഞു എന്നും, ഈ മാസം അവസാനത്തോടെ പശ്ചാത്തല സംഗീതവും ഒരുക്കി തീരുമെന്നും സുഷിൻ വെളിപ്പെടുത്തി.
മമ്മൂട്ടിക്ക് വേണ്ടി അങ്ങനെ പ്രത്യേകിച്ച് ഒന്നും സിനിമയിൽ താൻ കൂട്ടിച്ചേർക്കുന്നില്ല എന്നും, സിനിമയ്ക്കു വേണ്ടത് എന്താണോ അതാണ് കൊടുക്കാൻ ശ്രമിക്കുന്നത് എന്നും സുഷിൻ പറയുന്നു. അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ മാസ്സ് ഗ്യാങ്സ്റ്റർ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് തന്നെയാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.