മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആണ്, അന്തരിച്ചു പോയ നിത്യഹരിത നായകൻ പ്രേം നസീറിന് ശേഷം, ഏറ്റവും കൂടുതൽ മനോഹരമായ ഗാനങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത് എന്ന് നിസംശയം പറയാൻ സാധിക്കും. ഗാന രംഗങ്ങളിൽ മോഹൻലാൽ പുലർത്തുന്ന അപാരമായ മികവ്, എതിരാളികൾ ഇല്ലാത്ത രീതിയിൽ അദ്ദേഹത്തെ കാതങ്ങൾ മുന്നിൽ നിർത്തുന്നു. ക്ലാസിക്കൽ ഗാനരംഗങ്ങളിലെ ചുണ്ടുകളുടെ ചലനം മുതൽ വരികൾക്കും സംഗീതത്തിനും വരെ തന്റെ ശരീരഭാഷ കൊണ്ടും ഭാവങ്ങൾ കൊണ്ടും മോഹൻലാൽ പകർന്നു നൽകുന്ന മാനം വളരെ വലുതാണ്. മോഹൻലാൽ പാട്ടുകൾക്ക് ചുണ്ടു ചലിപ്പിക്കുന്നത് പോലെ മലയാളത്തിൽ മറ്റൊരു നടനും സാധ്യമല്ല എന്ന് രവീന്ദ്രൻ മാസ്റ്ററും, അതുപോലെ ഗാന രംഗങ്ങളിലെ അഭിനയ മികവ് കൊണ്ട് തന്നെ വിസ്മയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് ഗാനഗന്ധർവൻ യേശുദാസും പറഞ്ഞതും നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകൻ ശരത് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ ചെങ്കോൽ എന്ന ചിത്രത്തിലെ ഒരു ഗാനം ഒരു മത്സരാർത്ഥി ആലപിച്ചു കഴിഞ്ഞതിനു ശേഷമായിരുന്നു ശരത്തിന്റെ പ്രതികരണം.
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ- ലോഹിതദാസ് ടീമൊരുക്കിയ ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദു എന്ന ഗാനമാണ് ആ മത്സരാർത്ഥി ആലപിച്ചത്. ആ ഗാനത്തെ കുറിച്ച് പറയുന്നതിന് മുൻപ്, ശരത് പറഞ്ഞത് മോഹൻലാൽ എന്ന നടൻ ചെങ്കോലിൽ നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനത്തെ കുറിച്ചാണ്. മോഹൻലാൽ ഒരു സാധാരണ മനുഷ്യൻ അല്ലെന്നും, അതിലും മുകളിൽ എന്തോ ആണെന്നും ശരത് പറയുന്നു. അതോടൊപ്പം അന്തരിച്ചു പോയ നടൻ തിലകനും ഗംഭീര പ്രകടനമാണ് ആ ചിത്രത്തിൽ നടത്തിയതെന്നും ശരത് പറയുന്നു. ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസ് ആണ്. മോഹൻലാലിന് ആദ്യ ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത കിരീടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചെങ്കോൽ. ഇതിലെ സേതുമാധവൻ എന്ന മോഹൻലാൽ കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് നില്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.