തമിഴ് സൂപ്പർ താരം വിജയുടെ ആരാധകരോടും സഹപ്രവർത്തകരോടുമുള്ള സ്നേഹവുമെല്ലാം മുൻപ് പലവട്ടം ചർച്ചയായിട്ടുണ്ട്. അത്തരത്തിൽ ഒരു സ്നേഹത്തിന്റെ കഥയാണ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ പങ്കുവെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ ഗങ്ങൾ ഒരുക്കി തമിഴിൽ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ആട്ടക്കത്തി എന്ന പാ രഞ്ജിത്തിന്റെ ആദ്യ സംവിധാന സംരഭത്തിലൂടെയായിരുന്നു സന്തോഷും സിനിമയിലേക്ക് അരങ്ങേറിയത്. വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിനൊപ്പം ചിത്രത്തിലെ ഗങ്ങളും വലിയ തരംഗമായി പിന്നീട് നിരവധി ഗാനങ്ങൾ സന്തോഷ് നാരായൺ ഒരുക്കി മാസ്സ് ടൈറ്റിൽ സോങ്ങുകളെ ഒരുക്കി ആരാധകരെ ആവേശത്തിലാക്കുന്ന സന്തോഷ് നാരായൺ സംഗീതം ഏവർക്കും പ്രിയപ്പെട്ടതാണ്. രജനികാന്ത് ചിത്രം കബാലിയിലെ ഗാനവുമെല്ലാം അദ്ദേഹമാണ് ഒരുക്കിയത്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം സന്തോഷിനു അപ്രതീക്ഷിതമായി പിറന്നാൾ സമ്മാനം എത്തിയത്.
ഞെട്ടിച്ചു എത്തിയ ആ സമ്മാനം അയച്ചതാവട്ടെ ഇളയദളപതി വിജയും. ക്രിക്കറ് ഏറെ ഇഷ്ടമുള്ള സന്തോഷിനു ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു വിജയ് സമ്മാനമായി നൽകിയത്. ഹാപ്പി ബെർത്ത് ഡേ നൻബാ, പ്രിയമുടൻ വിജയ് എന്ന് അതിൽ രേഖപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിൽ സന്തോഷത്തിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം സമ്മാനത്തിന് നന്ദിയുടെ സന്തോഷ് എത്തി. വളരെയധികം നന്ദി ഉണ്ടെന്നും ഈ സന്തോഷം തനിക്ക് എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല എന്നും സന്തോഷ് പറയുകയുണ്ടായി. വിജയ് നായകനായി എത്തിയ ഭൈരവയിലെ തകർപ്പൻ ഗങ്ങൾ ഒരുക്കിയത് സന്തോഷ് നാരയണൻ ആയിരുന്നു. പിന്നീട് ആ സൗഹൃദം വളരുകയുണ്ടായി. എന്തായാലും സോഷ്യൽ മീഡിയയിൽ സന്തോഷ് കുറിച്ച ഈ വാക്കുകളാണ് എങ്ങും ചർച്ച.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.