മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറി കഴിഞ്ഞു മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ സംവിധായകരിലൊരാളായ പ്രിയദർശനൊരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അഞ്ചു ഭാഷകളിലാണ് എത്തുന്നത്. മലയാളത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ട്രൈലെർ പുറത്തു വിടുമ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ യഥാക്രമം അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, രാം ചരൺ, യാഷ് എന്നിവരാണ് ഈ ട്രൈലെർ റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമാണ് ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഒരു ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിനായി ഒന്നിച്ചെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ രാഹുൽ രാജ് മരക്കാർ ട്രൈലറിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ രാജ് മരക്കാർ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക പൂർണതയുള്ള ചിത്രമായിരിക്കും മരക്കാർ എന്ന പ്രിയദർശന്റെ വാക്കുകൾ തന്നെയാണ് താനും കടമെടുക്കുന്നതെന്നു രാഹുൽ രാജ് പറയുന്നു. ഈ ചിത്രത്തിന്റെ ട്രൈലെർ കട്ട് ചെയ്തത് പ്രശസ്ത സംവിധായകനായ അൽഫോൻസ് പുത്രനാണ്. മരക്കാർ ട്രൈലറിനെ കുറിച്ച് രാഹുൽ രാജ് പറയുന്ന വാക്ക്, “പ്യുവർ ഫയർ” എന്നാണ്. താൻ കൂടുതൽ ഒന്നും പറഞ്ഞു ഹൈപ്പ് കൊടുക്കാൻ താല്പര്യപ്പെടുന്നില്ല എങ്കിലും ട്രൈലെർ അതിമനോഹരമാണ് എന്നും വിസ്മയകരമാണ് എന്നുമുള്ള സൂചനകളാണ് രാഹുൽ രാജ് തരുന്നത്. പ്രിയദർശൻ മാജിക് ആണ് പ്രേക്ഷകർ സ്‌ക്രീനിൽ കാണാൻ പോകുന്നത് എന്നാണ് രാഹുൽ രാജ് പറഞ്ഞത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.