മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സിബിഐ 5 എന്ന ചിത്രത്തിലാണ്. എസ് എൻ സ്വാമി രചിച്ചു. കെ മധു ഒരുക്കുന്ന ഈ ചിത്രം സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിൽ വലിയ പ്രേക്ഷക പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് ഉള്ളത്. ഒട്ടേറെ ആരാധകർ ഉള്ള കഥാപാത്രമാണ് ഇതിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന സിബിഐ ഓഫീസർ ആയ സേതുരാമയ്യർ. അതിലും കൂടുതൽ ആരാധകർ ഉണ്ട് ഇതിലെ ആ കഥാപാത്രത്തിന്റെ തീം മ്യൂസിക്കിന്. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ആണ് ഈ തീം മ്യൂസിക് ഒരുക്കിയത്. എന്നാൽ ഈ അഞ്ചാം ഭാഗത്തിൽ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവ തലമുറയിലെ പ്രശസ്തനായ ജേക്സ് ബിജോയ് ആണ്. സിബിഐ അഞ്ചാം ഭാഗത്തിലെ തീം മ്യൂസികിൽ മാറ്റങ്ങൾ വല്ലതും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് ജേക്സ് ബിജോയ്.
ആ തീം മ്യൂസിക് ഒരുപാട് പുതുക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നും അങ്ങനെ ചെയ്തു പ്രേക്ഷകരുടെ പൊങ്കാല ഏറ്റു വാങ്ങാൻ താല്പര്യം ഇല്ല എന്നും അദ്ദേഹം പറയുന്നു. അതിനെ അതിന്റെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത് എന്നും ജേക്സ് പറയുന്നു. തനിക്കു വളരെ ഇഷ്ടമുള്ള ഒരു തീം ആണ് അതെന്നും അത് ചെയ്യാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കഥയും കാര്യങ്ങളും ഒന്നും സ്വാമി സർ തന്നോട് പറഞ്ഞിട്ടില്ല എന്നും ജേക്സ് ബിജോയ് വെളിപ്പെടുത്തി. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.