നവാഗതനായ ജോഷി തോമസ് രചനയും സംവിധാനവും നിർവഹിച്ചു ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, അഭിഷേക് രവീന്ദ്രൻ, സോനു സെബാസ്റ്റ്യൻ, ഹക്കീം, ടോണി ലൂക്ക്, അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നാം എന്ന മലയാള ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒരു എ ആർ റഹ്മാൻ ആരാധകന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരു പറ്റം കോളേജ് വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഈ സിനിമയിൽ സംഗീതത്തിനും തുല്യ പ്രാധാന്യം ഉണ്ട്. ഈ ചിത്രത്തിന്റെ കഥ കേട്ട് ഇതിലെ നന്മ തിരിച്ചറിഞ്ഞു ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയവരാണ് ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഗൗതം വാസുദേവ് മേനോൻ എന്നിവർ. ഇവരെ കൂടാതെ ഈ ചിത്രത്തിന്റെ കഥ കേട്ട് കയ്യടിച്ചവരിൽ ഇന്ത്യൻ സിനിമയുടെ സംഗീത മാന്ത്രികൻ എ ആർ റഹ്മാനും ഉണ്ടായിരുന്നു.
ഒരു എ ആർ റഹ്മാൻ ആരാധകന്റെ കഥ ആയതു കൊണ്ട് തന്നെ നാമിലെ ചില പ്രത്യേക രംഗങ്ങൾ എ ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ തന്നെ ഒരുക്കണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒരു ചെറിയ ചിത്രത്തിന് വേണ്ടി കിട്ടുക എന്ന് പറഞ്ഞാൽ അത് വിഷമം പിടിച്ച ഒരു കാര്യവുമാണ്. എന്നാൽ ഈ ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപെട്ട എ ആർ റഹ്മാൻ തന്റെ സ്റ്റുഡിയോയിൽ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുവാദം കൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മികച്ച ഗാനങ്ങളും, അഭിനയ പ്രകടനങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ, കാർത്തിക് എന്നിവരാണ് നിർവഹിച്ചിരിക്കുന്നതു. ജെ ടി പി ഫിലിമ്സിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേത് നിർമ്മിച്ച ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, തമ്പി ആന്റണി, സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.