മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. എല്ലാത്തരം ചിത്രങ്ങളിലും വ്യത്യസ്തമായ സംഗീതം ഒരുക്കുവാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം, അവസാനമായി ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ സംഗീതവും പഞ്ചാത്തല സംഗീതവും മികച്ചതായിരുന്നു. കായംകുളം കൊച്ചുണ്ണിയാണ് അണിയറയിൽ ഒരുങ്ങുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ആദ്യമായി നായക വേഷ കൈകാര്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. നവാഗതനായ ഹരികൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ടോൾ ഗേറ്റ്’ എന്ന ചിത്രത്തിലാണ് നായകനായിയെത്തുന്നത്. 10 വർഷം സംഗീത സംവിധായകനായി മലയാള സിനിമയിൽ ഭാഗമായ വ്യക്തിയാണ് ഗോപി സുന്ദർ. മുമ്പ് ഗോപി സുന്ദരായിട്ട് തന്നെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, എന്നാൽ ഒരു മുഴുള കഥാപാത്രം ആദ്യമായിട്ടാണ്.
അഭിനയിക്കാൻ വലിയ ഉത്സാഹമില്ലന്നും എന്നാൽ ഭയങ്കര പേടിയുണ്ടെന്ന് ഗോപി സുന്ദർ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. സംവിധായകന്റെ ആത്മാവിശ്വാസം കണ്ടാണ് പ്രോജക്റ്റുമായി മുന്നോട്ട് നീങ്ങിയെതെന്നും അഭിനയിക്കണം എന്ന് കരുതി ഫീൽഡിൽ വന്നതല്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മ്യൂസിക് ഡയറക്ടർ നായകനാവുന്നു എന്ന കൗതുകത്തിന് പുറത്തായിരിക്കരുത് ഈ കഥയും കഥാപാത്രമെന്നും ഗോപി സുന്ദർ സംവിധായകനോട് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് ഗോപി സുന്ദർ വ്യക്തമാക്കി. ‘ടോൾ ഗേറ്റ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്, വൈകാതെ തന്നെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദറാണ്. സിയാൻ ശ്രീകാന്താണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. ഇയ്യാ പ്രൊഡക്ഷന്റെ ബാനറിൽ ഹസീന സലാമാണ് ചിത്രം നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.