മലയാള സിനിമയിൽ അഭിനേതാവും എഴുത്തുക്കാരനായും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് മുരളി ഗോപി. 2004 ൽ പുറത്തിറങ്ങിയ രസികൻ എന്ന ദിലീപ് ചിത്രത്തിൽ പ്രതിനായകനായി മലയാള സിനിമയിലേക്ക് താരം കടന്നുവരുകയായിരുന്നു. ലാൽ ജോസ് ചിത്രമായ രസികന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്നു മുരളി. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശക്തമായ തിരക്കഥകൾ രചിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ലൂസിഫർ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം അവസാനമായി തിരക്കഥാ രചിച്ചത്. കമ്മാര സംഭവത്തിൽ പ്രതിനായകനായി മികച്ച പ്രകടനം കാഴ്ച്ചുവെച്ച മുരളി ഗോപിയെ തേടി ഒരുപാട് നിരൂപ പ്രശംസകളും കഴിഞ്ഞ വർഷങ്ങളിൽ വന്നിരുന്നു. നടനും തിരകഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്കിലെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മൂന്ന് മണിക്കൂർ നീണ്ട ക്വാളിറ്റി ചർച്ച മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം നടത്താൻ സാധിച്ചു എന്ന് മുരളി ഗോപി സിനിമ പ്രേമികളെ അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടി പകർത്തിയ സെൽഫി ചിത്രത്തിൽ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും മുരളി ഗോപി പങ്കുവെച്ചിട്ടുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയുണ്ടാവും എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എമ്പുരാനിൽ മമ്മൂട്ടിയും ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യും എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ ഇതിനോടകം വന്ന് കഴിഞ്ഞു. മുരളി ഗോപി വൈകാതെ വലിയൊരു അന്നൗൻസ്മെന്റുമായി വരുന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികളും ആരാധകരും. മമ്മൂട്ടി നായകനായിയെത്തുന്ന വൺ എന്ന ചിത്രത്തിൽ മുരളി ഗോപിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ഇപ്പോൾ മുരളി ഗോപി. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ പോകുന്ന ചിത്രം കൂടിയായിരിക്കും എമ്പുരാൻ.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.