മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫെർ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. നൂറു കോടിക്കു മുകളിൽ തീയേറ്റർ കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലുസിഫെർ 200 കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രവുമായി മാറി. മുരളി ഗോപി രചിച്ചു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. എമ്പുരാൻ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ പ്ലാൻ ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മുരളി ഗോപി തന്നെയായിരിക്കും ആ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും ഒരു കഥ മനസ്സിലുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും കഥ പൂർത്തിയായി അതിൽ പൂർണ്ണ തൃപ്തി വന്നതിനു ശേഷം മാത്രമേ മമ്മുക്കയെ സമീപിക്കു എന്നും പൃഥ്വിരാജ് വിശദീകരിച്ചു. മോഹൻലാൽ നായകനായ എമ്പുരാന് ശേഷം ലുസിഫെറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും അതിലും മോഹൻലാൽ തന്നെയാണ് നായകനെന്നും മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം അവസാനത്തോടെ എമ്പുരാൻ തുടങ്ങാനാണ് പൃഥ്വിരാജ്- മുരളി ഗോപി ടീം പ്ലാൻ ചെയ്യുന്നത്. ആശീർവാദ് സിനിമാസ് തന്നെയാണ് ലുസിഫെർ രണ്ടാം ഭാഗവും മൂന്നാം ഭാഗവും നിർമ്മിക്കുക. ഇപ്പോൾ ബ്ലെസിയുടെ ആട് ജീവിതം ചെയ്യുന്ന പൃഥ്വിരാജ് ഇനി അഭിനയിക്കാൻ പോകുന്ന ചിത്രങ്ങൾ അയൽ വാശി, കാളിയൻ, രതീഷ് അമ്പാട്ട്- മുരളി ഗോപി ചിത്രം എന്നിവയാണ്.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.