Munthiri Monchan Second Look Poster
നവാഗതരായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ, പ്രശസ്ത നടനായ സലിം കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ. വിശ്വാസ് പ്രൊഡക്ഷൻസ്, മൂവി ഫാക്ടറി എന്നിവയുടെ ബാനറിൽ പി കെ അശോകൻ, മനോഷ് മോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മനു ഗോപാൽ, മെഹ്‌റാലി പോയിലുങ്ങൽ ഇസ്മായിൽ എന്നിവർ ചേർന്നാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ, ഇപ്പോൾ ഇതിന്റെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മുന്തിരി മൊഞ്ചൻ, ഒരു തവള പറഞ്ഞ കഥ എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്. അതിൽ തവള എന്ന് പറഞ്ഞു കൊണ്ട് സലിം കുമാറിനെ അവതരിപ്പിക്കുന്ന രസകരമായ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ദേവൻ, സലീമാ, ഇന്നസെന്റ്, ഇടവേള ബാബു, ഇർഷാദ്, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, നിയാസ് ബക്കർ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സംവിധായകൻ വിജിത് നമ്പ്യാർ തന്നെയാണ്. ഷാൻ ഹഫ്‌സലി ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. അനസ് മുഹമ്മദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം വളരെ സരസമായി കഥ പറയുന്ന ഒരു ചിത്രം ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ പോസ്റ്ററുകളും ആ ഫീൽ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഈ ചിത്രം അധികം വൈകാതെ തന്നെ കേരളത്തിലെ തീയേറ്ററുകളിൽ എത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.