നവാഗത സംവിധായകൻ വിജിത് നമ്പ്യാർ ഒരുക്കിയ മുന്തിരി മൊഞ്ചൻ എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം ഇതിന്റെ വ്യത്യസ്ത പ്രമോഷൻ രീതികൾ കൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ രസകരമായ പോസ്റ്ററുകൾ, ട്രൈലെർ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം ആണ് നേടിയെടുത്തത്. കോമഡിയും പ്രണയവും എല്ലാം നിറഞ്ഞ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.
അതിനൊപ്പം സംഗീതത്തിനും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്നു ട്രൈലെർ നമ്മോടു പറയുന്നു. സംവിധായകനായ വിജിത് നമ്പ്യാർ തന്നെ സംഗീത സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു തവള പറഞ്ഞ കഥ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. പി കെ അശോകൻ ആണ് വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ എന്നിവർ ചേർന്ന് തിരക്കഥാ രചന നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ഷാൻ ഹഫ്‌സാലി ആണ്. അതുപോലെ അനസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.