ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മലയാള ചിത്രം ആണ് പ്രിത്വിരാജ്-റോഷൻ ആൻഡ്രൂസ് ടീം ഒരുക്കിയ മുംബൈ പോലീസ്. പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ബോബി-സഞ്ജയ് ടീം രചന നിർവഹിച്ച ഈ ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള മട്ടൊരു കഥാപാത്രം ചെയ്തത് പ്രശസ്ത നടൻ റഹ്മാൻ ആയിരുന്നു. നാല് വർഷത്തിന് ശേഷം ഇപ്പോൾ പൃഥിരാജ് സുകുമാരനും റഹ്മാനും മറ്റൊരു ചിത്രത്തിനായി ഒന്നിച്ചിരിക്കുകയാണ്.
നവാഗത സംവിധായകനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിലാണ് ഇരുവരും മുംബൈ പോലീസിന് ശേഷം ഒന്നിച്ചു അഭിനയിക്കുന്നത്. ഡിട്രോയിറ്റ് ക്രോസിങ് എന്ന് ആദ്യം പേരിട്ടിരുന്ന ഈ ചിത്രം പിന്നീട് പേരുമാറ്റി രണം എന്നാക്കുകയായിരുന്നു. അമേരിക്കയിൽ ആണ് ഈ ചിത്രം ചിത്രീകരിക്കുന്നത്.
മുംബൈ പോലീസിൽ ഇരുവരും പോലീസ് കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്. രണം എന്ന ഈ ചിത്രത്തിൽ ഒരു സസ്പെൻസ് കഥാപത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും തന്റെ അഭിനയ ജീവിതത്തിൽ താൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം ആണ് ഇതെന്നും റഹ്മാൻ പറഞ്ഞു.
മാത്രമല്ല മലയാള സിനിമയിലെ തന്നെ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും തന്‍റെതെന്നും ഒരു വെല്ലുവിളി ആയാണ് താനീ വേഷം ഏറ്റെടുത്തിരിക്കുന്നതെന്നും റഹ്മാൻ പറയുന്നു. ഒരു ക്രൈം ത്രില്ലർ ആയ ഈ ചിത്രത്തിൽ പ്രിത്വിരാജിനും റഹ്മാനും ഒപ്പം ഇഷ തൽവാർ, അശ്വിൻ കുമാർ, നന്ദു, ശിവജിത് എന്നിവരും അഭിയിക്കുന്നുണ്ട്.
ആദ്യം മമത മോഹൻദാസിനെയാണ് ഈ ചിത്രത്തിലെ നായിക ആയി പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് മമത മോഹൻദാസിന്‍റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ കാരണം നായികയായി ഇഷ തൽവാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.