മലയാളത്തിലെ പ്രശസ്ത നടനും ഇപ്പോൾ കൊല്ലം എം എൽ എയുമാണ് മുകേഷ്. 1980 കളിൽ സിനിമയിൽ എത്തിയ മുകേഷ് നായകനായും സഹനടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം എന്നിവർ കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന നായകനും മുകേഷ് ആണ്. മികച്ച നടൻ എന്നതിനൊപ്പം തന്നെ മനോഹരമായി കഥ പറയാൻ അറിയാവുന്ന ആൾ കൂടിയാണ് മുകേഷ്. തന്റെ അനുഭവ കഥകൾ വളരെ രസകരമായി ആണ് മുകേഷ് പറയുന്നത്. അത് മുകേഷ് കഥകൾ എന്ന പേരിൽ പുസ്തകമായി വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആ കഥകൾ മുകേഷിന്റെ ശബ്ദത്തിൽ തന്നെ പ്രേക്ഷകർക്ക് കാണാനും കേൾക്കാനുമുള്ള അവസരം വരികയാണ്. മുകേഷ് തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് മുകേഷ്.
പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍, അദ്ദേഹം രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും, എന്നാൽ ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞ കാര്യം മുകേഷ് ഓർക്കുന്നു. അതുപോലെ തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് ഓർത്തെടുക്കുന്നു. ആ വാക്കുകൾ ആണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങാനുള്ള പ്രചോദനമെന്നും മുകേഷ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 26 മുതലാണ് മുകേഷ് സ്പീകിംഗ് എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.