അടുത്തിടെയാണ് താൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന വിവരം നടൻ മുകേഷ് പങ്കു വെച്ചത്. തന്റെ ജീവിതത്തിലെയും അതുപോലെ മലയാള സിനിമയുടെ പിന്നണിയിൽ നടന്നരസകരമായ കഥകളും ഡിജിറ്റൽ ആയി ഡോക്യുമെന്റ് ചെയ്യണമെന്ന് മോഹൻലാൽ പറഞ്ഞതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താനിത് ആരംഭിക്കുന്നതെന്നും മുകേഷ് പറഞ്ഞിരുന്നു. ഏതായാലും രസകരമായ രണ്ടു കഥകൾ പറഞ്ഞു കൊണ്ടാണ് മുകേഷ് തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുമായി ബന്ധപ്പെട്ട രണ്ടു കഥകൾ ആണ് മുകേഷ് ആദ്യ വീഡിയോയിൽ പറഞ്ഞത്. അത് രണ്ടും താൻ മമ്മൂട്ടിയെ പറ്റിച്ച കഥകളായതു കൊണ്ട് തന്നെ മമ്മൂട്ടിയോട് മാപ്പു പറയുകയാണ് എന്നും മുകേഷ് പറയുന്നു. താൻ അന്ന് അദ്ദേഹത്തെ പറ്റിച്ച വിവരം ഈ വീഡിയോ കാണുമ്പോൾ മാത്രമാണ് അദ്ദേഹം അറിയുക എന്നും മുകേഷ് പറയുന്നു. അതിൽ ഒന്ന് സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചതാണ്. ജോഷി ഒരുക്കിയ ഈ ചിത്രത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരായാണ് മമ്മൂട്ടി, മുകേഷ് എന്നിവർ അഭിനയിച്ചത്.
അതിന്റെ സെറ്റിൽ വെച്ച്, മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ മദ്യം വാങ്ങി കഴിച്ച കഥയാണ് മുകേഷ് പറയുന്നത്. മദ്യത്തെ കുറിച്ചുള്ള ചില ചോദ്യങ്ങൾ മിക്സിയെ കുറിച്ചാണ് എന്നും പറഞ്ഞു മമ്മൂട്ടിയെ പറ്റിച്ചാണ് മുകേഷും കൂട്ടരും മദ്യം വാങ്ങി ഉപയോഗിച്ചത്. ഇപ്പോഴും ആ രഹസ്യം മമ്മൂട്ടിക്ക് അറിയില്ല എന്നും മുകേഷ് പറയുന്നു. അത് കൂടാതെ നടന്ന ഒരു സംഭവം സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന പി ജി വിശ്വംഭരൻ ചിത്രത്തിന്റെ റിലീസിന് ശേഷമാണു എന്ന് മുകേഷ് പറയുന്നു. ആ ചിത്രത്തിൽ ഗിറ്റാർ വായിക്കുന്ന ഒരു സീനിൽ അഭിനയിച്ച മമ്മൂട്ടിയെ, സംഗീതത്തെ കുറിച്ച് ഒന്നുമറിയാത്ത താൻ ചില സാങ്കേതികത പറഞ്ഞു പറ്റിച്ചെന്നും, അവസാനം തമാശ കൈവിട്ടു പോയി മമ്മൂട്ടി സംവിധായകനെ വിളിച്ചു ദേഷ്യപെട്ടെന്നും മുകേഷ് പറയുന്നു. അന്നും താൻ അദ്ദേഹത്തെ പറ്റിച്ചതാണ് എന്നദ്ദേഹം മനസ്സിലാക്കിയില്ല എന്നും ഇപ്പോൾ ഈ വീഡിയോ കാണുമ്പോഴാകും അദ്ദേഹം അത് മനസിലാക്കുക എന്നും മുകേഷ് വെളിപ്പെടുത്തുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.