ആദ്യ ചിത്രമായ മുത്തുഗൗവിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച നായികയാണ് അർത്ഥന. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആദ്യമായി നായകനായി എത്തിയ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും, സാന്ദ്രാ തോമസുമാണ് നിർമ്മിച്ചത്. നവാഗതനായ വിപിൻ ദാസായിരുന്നു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ അർത്ഥന അന്ന് വലിയ ശ്രദ്ധ നേടി. തമിഴ് ചിത്രമായ തൊണ്ടനയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. തമിഴ് താരം സമുദ്രക്കനിയാണ് ചിത്രം സംവിധാനം ചെയ്തത്.
താൻ അദ്ദേഹത്തതിന്റെ വലിയ ആരാധികയാണെന്നു പറഞ്ഞ അർത്ഥന. സൂര്യ ഓഫ് സ്ക്രീനിലും അദ്ദേഹത്തിന്റെ പെരുമാറ്റത്താൽ പ്രേക്ഷക ഹൃദയം കവരുന്ന ഒരാളാണെന്നും പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആരാധികയാണെങ്കിലും അദ്ദേഹത്തിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഇപ്പോഴാണെന്നും അർത്ഥന പറയുകയുണ്ടായി.അർത്ഥനയുടേതായി ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സെമ്മ. ജി. വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ നായകൻ. വള്ളികാന്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവ് തമിഴ് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ പാണ്ടിരാജാണ്. പാണ്ഡിരാജ് അതിനിടെ സംവിധാനം ചെയ്യുന്ന കാർത്തി ചിത്രം കടയ്ക്കുട്ടി സിംഗത്തിലും അർത്ഥന ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം നിർമ്മിക്കുന്നതാവട്ടെ സൂര്യയും. ചിത്രത്തിന്റെ ഭാഗമായാണ് സൂര്യയെ അർത്ഥന കണ്ടത്. പാണ്ഡിരാജ് സംവിധാനം ചെയ്ത മുൻ ചിത്രം പസങ്ക 2 വും നിർമ്മിച്ചത് സൂര്യ തന്നെ ആയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.