നവാഗത സംവിധായകനായ ഡോക്ടർ പ്രഗാബൽ ഒരുക്കിയ മഡ്‌ഡി എന്ന മലയാള ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ഈ ടീസർ റിലീസ് ചെയ്യാൻ പോകുന്നത് മലയാളികളുടെ പ്രിയ താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ പോകുന്നത്. പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സംവിധായകനും മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവരും ചേർന്നാണ്. കെ ജി രതീഷ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു.
സാൻ ലോകേഷ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രവി ബസ്‌റൂരും സംഘട്ടനം ഒരുക്കിയിരിക്കുന്നത് റൺ രവിയുമാണ്. ഇതിന്റെ ടൈറ്റില് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തിരുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഇതെന്ന സൂചനയും ഇതിന്റെ ടൈറ്റിലും ടൈറ്റിൽ പോസ്റ്ററും തരുന്നുണ്ട്. എങ്കിലും ഇതിന്റെ ടീസർ കണ്ടാൽ മാത്രമേ ഈ ചിത്രം എങ്ങനെയുള്ള ഒരു സിനിമാനുഭവമായിരിക്കും പ്രേക്ഷകന് കൊടുക്കുക എന്നറിയാൻ പറ്റു. അത് കൊണ്ട് തന്നെ സിനിമാ പ്രേമികൾ ആകാംഷാപൂർവമാണ് മെഗാ സ്റ്റാർ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ ആദ്യ ടീസറിന് വേണ്ടി കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.