മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങിയ, ഇന്ത്യൻ സിനിമയിലെ ആദ്യ ചിത്രമായ മഡി ഇന്ന് മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. ഈ ചിത്രത്തിന്റെ കേരളത്തിലെ തീയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും മികച്ച റിലീസ് ആണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നതു. ലോകം മുഴുവൻ ആറു ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന രീതിയിലാണ് ഈ ചിത്രം എത്തുന്നത്. ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് അവതരിപ്പിക്കുന്നത്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും ആദ്യം പുറത്തു വന്ന ഇതിന്റെ ടീസറും വലിയ രീതിയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങളും റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റിദാൻ കൃഷ്ണ, യുവാൻ എന്നിവരാണ്. ഇവർക്ക് പുറമെ അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്. കെ ജി രതീഷ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.