ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ചിത്രമാണ് മലയാള സിനിമയായ മഡി. ഇപ്പോൾ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം വരുന്ന ഡിസംബർ പത്തിന് ആണ് ലോകം മുഴുവൻ പ്രദർശനത്തിന് എത്തുന്നത്. പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഇതിന്റെ ട്രയ്ലർ ഇപ്പോൾ 5 മില്യൻ കാഴ്ചക്കാരെയും നേടിയാണ് കുതിക്കുന്നത്. അതിനോടൊപ്പം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നതും ഈ ചിത്രമാണ്. ലോകം മുഴുവൻ ആറു ഭാഷകളിൽ ആയാണ് ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യുക.
ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, എന്നിവയും വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്. കിടിലൻ ആക്ഷൻ രംഗങ്ങളും റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രയ്ലറും ടീസറും കാണിച്ചു തരുന്നത്. ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരാണ്. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.