സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയ ഈ ചിത്രത്തിന്റെ അന്നൗൻസ്മെന്റ് വർഷങ്ങൾക്ക് മുമ്പാണ് നടത്തിയിരുന്നത്. എം.ടി വാസുദേവൻ നായർ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരുന്നത്. എം.ടി യും ശ്രീകുമാർ മേനോനും തമ്മിലുണ്ടായ തർക്കം മൂലം തിരക്കഥാ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.ടി വാസുദേവൻ നായർ കേസിന് പോയിരുന്നു. രണ്ടാമൂഴം സിനിമയെ സംബന്ധിച്ച ഉണ്ടായ തര്‍ക്കത്തിന് ഒരു തീരുമാനം വന്നിരിക്കുകയാണ്. എംടി വാസുദേവന്‍ നായരും സംവിധായകന്‍ വി. എ ശ്രീകുമാറും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായിരിക്കുകയാണ്.
തിരക്കഥാ തിരിച്ചു നൽകണമെന്ന പരാതി പരിഗണിച്ചിരിക്കുകയാണ്. അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി. ഒത്തു തീർപ്പ് കരാർ തികളാഴ്ചയാണ് സുപ്രിം കോടതിയിൽ പരിഗണിക്കും. തിരക്കഥാ തിരിച്ചു കിട്ടിയാൽ ഏറെ സന്തോഷമായിരിക്കും എന്ന് എം.ടി വാസുദേവൻ നായർ പ്രതികരിക്കുകയുണ്ടായി. രണ്ടാമൂഴം എന്ന ചിത്രത്തിന് വേണ്ടി ഇരുവരും കരാർ ഒപ്പ് വെച്ചിരുന്നത് 2014 ആയിരുന്നു. മൂന്ന് വർഷത്തിന് ഉള്ളിൽ സിനിമ ചെയ്യുമെന്നാണ് കരാറിൽ രേഖപ്പെടുത്തിയിരുന്നത്. 6 വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയെ കുറിച്ചു ഒരു വിവരവും ഇല്ലാത്തതിനാലാണ് എം.ടി തിരക്കഥാ തിരികെ ആവശ്യപ്പെട്ടത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയ രണ്ടാമൂഴം എന്ന ചിത്രത്തിൽ നിന്ന് പിന്മാറുവാൻ എം.ടി തീരുമാനിക്കുകയായിരുന്നു. പരസ്യ മേഖലയിൽ നിന്ന് സിനിമയിലേക്ക് കടന്നു വന്ന വ്യക്തിയാണ് ശ്രീകുമാർ മേനോൻ. മോഹൻലാലിനെ നായകനാക്കി ആദ്യമായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു ഒടിയൻ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.