മലയാള സാഹിത്യത്തിലെ ഇതിഹാസമായ എം ടി വാസുദേവൻ നായർ ഇന്ന് തന്റെ എൺപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി മുന്നോട്ടു വരികയാണ് കേരളത്തിലെ പ്രശസ്ത വ്യക്തികളും സാഹിത്യ- ചലച്ചിത്ര പ്രേമികളും. ഒരു തിരക്കഥ രചയിതാവ്, സംവിധായകൻ എന്ന നിലയിലും ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള എം ടി വാസുദേവൻ നായർ, ഇന്ത്യൻ സാഹിത്യ രംഗത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരവും നേടിയെടുത്തിട്ടുള്ള വ്യക്തിയാണ്. ഏഴു സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള എം ടി വാസുദേവൻ നായർ ഏകദേശം അന്പത്തിനാലോളം ചിത്രങ്ങൾക്കാണ് തിരക്കഥ രചിച്ചിട്ടുള്ളത്. ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചിത്രങ്ങളിലൂടെ നാല് തവണയാണ് മികച്ച തിരക്കഥ രചയിതാവിനുള്ള ദേശീയ അവാർഡ് അദ്ദേഹം നേടിയെടുത്തത്. 1965 ഇൽ മുറപ്പെണ്ണ് എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച എം ടി 1973 ഇൽ നിർമ്മാല്യം എന്ന ചിത്രമൊരുക്കി സംവിധായകനായും അരങ്ങേറ്റം കുറിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നിർമ്മാല്യം നേടിയെടുത്തിരുന്നു. ബന്ധനം, കടവ്, ഒരു ചെറുപുഞ്ചിരി എന്നിവയും എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രങ്ങളാണ്.
2013 ഇൽ റിലീസ് ചെയ്ത കഥവീട് എന്ന ചിത്രത്തിന് വേണ്ടിയാണു എം ടി വാസുദേവൻ നായർ അവസാനമായി തിരക്കഥ രചിച്ചത്. അതിനു ശേഷം മോഹൻലാൽ നായകനായി രണ്ടാമൂഴം തിരക്കഥ അദ്ദേഹം രചിച്ചെങ്കിലും സംവിധായകനുമായി ഉണ്ടായ പ്രശ്നങ്ങൾ മൂലം ആ തിരക്കഥ ഇതുവരെ സിനിമയായി എത്തിയിട്ടില്ല. ഇരുട്ടിന്റെ ആത്മാവ്, അസുരവിത്, കുട്ട്യേടത്തി, കന്യാകുമാരി, നീലത്താമര, ഓപ്പോൾ, ഉയരങ്ങളിൽ, ആൾകൂട്ടത്തിൽ തനിയെ, അനുബന്ധം, രംഗം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, വൈശാലി, താഴ്‌വാരം, പെരുംതച്ചൻ, സുകൃതം, തീർത്ഥാടനം, പഴശി രാജ എന്നിവയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകളാണ്. ഇരുപത്തിയൊന്നോളം സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയ അദ്ദേഹത്തിന് മൂന്നു ഡോക്ടറേറ്റുകളും പദ്മ ഭൂഷണും ലഭിച്ചിട്ടുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.