മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവായ നായകനുമായ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ്. എം എസ് ധോണി എന്റർടെയ്ൻമെൻറ്സ് എന്ന തന്റെ പുതിയ സിനിമാ നിർമ്മാണ ബാനറിൽ തെന്നിന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുകയാണ് അദ്ദേഹം. തമിഴിലാണ് എം എസ് ധോണി ഇപ്പോൾ ചിത്രം നിർമ്മിക്കുന്നത്. ആ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്ന നടൻ യോഗി ബാബുവിന് എം എസ് ധോണി സമ്മാനിച്ച ബാറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്യാപ്റ്റൻ കൂൾ സമ്മാനിച്ച ബാറ്റുമായി നിൽക്കുന്ന യോഗി ബാബുവിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. താൻ നെറ്റ് പ്രാക്ടീസ് ചെയ്യുന്ന ബാറ്റ് ആണ് തന്റെ കയ്യൊപ്പിട്ട് ധോണി യോഗി ബാബുവിന് സമ്മാനിച്ചത്. . ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണിക്ക് ചെന്നൈയുമായി അഭേദ്യമായ ബന്ധമാണുള്ളത്. വമ്പൻ ആരാധക വൃന്ദമാണ് അദ്ദേഹത്തിന് ചെന്നൈയിൽ ഉള്ളത്.
‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്ന പേരിലാണ് എം എസ് ധോണി നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രം ഒരുങ്ങുന്നത്. ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രം രമേഷ് തമില്‍മണിയാണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു വേഷങ്ങൾ ചെയ്യുന്നത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് ഈ പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ഇത് കൂടാതെ, അഥർവ എന്ന പേരിൽ, ധോണി നായകനാകുന്ന ഗ്രാഫിക് നോവലും ഒരുങ്ങുന്നുണ്ട്. രമേശ് തമിഴ് മണിയാണ് ഇതിന്റെ രചന. സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി ഇതിൽ എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.