മാധ്യമ രംഗത്ത് നിന്ന് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ പി ആർ ഓ മേഖലയിൽ തിളങ്ങുന്ന പ്രതീഷ് ശേഖർ ആദ്യമായി മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നു. പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോട്ടയത്തും പരിസരപ്രദേശത്തും ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്.
വൈശാഖ് ഗിരി റാം നിർമ്മിക്കുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ്, രഞ്ജിതാ മേനോൻ, നോബി മാർക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറാ മെഹ്‌റിൻ, പ്രതീഷ് ശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്തു മയക്കം തുടങ്ങി തെന്നിന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ലിയോ, മഹാരാജ, ആർ ആർ ആർ, വിക്രം, ക്യാപ്റ്റൻ മില്ലർ, വിടുതലൈ തുടങ്ങിയ അൻപത്തി അഞ്ചിൽപരം ചിത്രങ്ങളുടെ പി ആർ ഓ ആയി ജോലി ചെയ്ത പ്രതീഷിന്റെ ഇനിയുള്ള പ്രോജെക്റ്റുകളും ആരാധകർ കാത്തിരിക്കുന്നതാണ്. വിജയുടെ അവസാന ചിത്രം ദളപതി 69,യാഷ് ഗീതു മോഹൻ ദാസ് ചിത്രം ടോക്സിക്, കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫ്, ചിയാൻ വിക്രം അരുൺ കുമാർ ചിത്രം വീര ധീര ശൂരൻ തുടങ്ങിയ ബിഗ് പ്രൊജക്റ്റുകളുടെയും റിലീസിനൊരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെയും പി ആർ ഓ ആൻഡ് മാർക്കറ്റിംഗിൽ സജീവമാണ് പ്രതീഷിപ്പോൾ. ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും നിരവധി ചാനലുകളുടെ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ സ്റ്റേഷൻ ഹെഡ്, സിനിമാ പി ആർ ഓ എന്നീ മേഖലകളിൽ നിന്നും അഭിനേതാവായി ആദ്യ മലയാള സിനിമയിലേക്കും പ്രതീഷ് ചുവടു വയ്ക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.