രണ്ടു ദിവസം മുൻപാണ് മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവർ തങ്ങളുടെ ആഡംബര കാറുകളിൽ സംസ്ഥാനത്തെ റോഡിലൂടെ ചീറി പാഞ്ഞത്. ആഡംബര കാറുകളിൽ ഇരുവരും നടത്തിയ മത്സര ഓട്ടത്തിന്റെ വീഡിയോ വൈറലായതോടെ ഇരുവരും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കാറോടിച്ചതു എന്ന ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. തന്റെ ലംബോർഗിനിയിൽ പൃഥ്വിരാജ് സുകുമാരനും പോർഷെയിൽ ദുൽഖർ സൽമാനും കോട്ടയം- ഏറ്റുമാനൂർ- കൊച്ചി റൂട്ടിലാണ് അതിവേഗത്തിൽ പറന്നത്. അവർ ചീറി പായുന്ന വീഡിയോ അവരുടെ പിന്നാലെ ബൈക്കിൽ പോയ രണ്ടു യുവാക്കൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. പൃഥ്വിരാജ്, ദുൽഖർ എന്നിവർക്കൊപ്പം അവരുടെ രണ്ടു സുഹൃത്തുക്കളും മറ്റു രണ്ടു ആഡംബര കാറുകളിൽ ഒപ്പമുണ്ടായിരുന്നു. ഏതായാലും ഈ വീഡിയോ വൈറലായതോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിതീകരിച്ചിട്ടുണ്ട്. എംസി റോഡില്‍ ഇവരുടെ കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞെന്നാണ് പറഞ്ഞുകേട്ടത് എന്നും എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ഈ റോഡിലെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും പ്രസ്തുത വാഹനങ്ങള്‍ കടന്നുപോകുന്നതായി കണ്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് എന്നും എന്നാൽ ഈ കാര്യത്തിൽ ഒരു പരാതി ഇത് വരെ തങ്ങൾക്കു ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. വൈറലായ വീഡിയോയില്‍ ക്ലാരിറ്റിക്കുറവുള്ളത് കൊണ്ട് ആ വീഡിയോ വെച്ച് അമിത വേഗമാണെന്ന് സ്ഥിരീകരിക്കാനോ കേസെടുക്കാനോ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങള്‍ പോയ റോഡ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം ദി ക്യൂ ചാനലിനോട് പ്രതികരിച്ചു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.