തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിരണ്ടാമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യാൻ പോകുന്നത് സിരുതൈ ശിവയാണ്. ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമുള്ള ഇതിന്റെ മോഷൻ പോസ്റ്റർ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. പത്തു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ത്രീഡി വിസ്മയമായാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. ഇതിനോടകം റെക്കോർഡ് കാഴ്ചക്കാരെ നേടിയ ഈ മോഷൻ പോസ്റ്റർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ഇതിന്റെ ചിത്രീകരണം ഈ അടുത്തിടെയാണ് ആരംഭിച്ചത്.
ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. ഒരു പീരീഡ് ഫിലിമായി ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു ധീര യോദ്ധാവായാണ് സൂര്യ അഭിനയിക്കുന്നതെന്ന സൂചനയാണ് മോഷൻ പോസ്റ്റർ നമ്മുക്ക് തരുന്നത്. ബോളിവുഡ് താരസുന്ദരി ദിശാ പട്ടാണിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബാല സംവിധാനം ചെയ്യുന്ന വണങ്കാൻ എന്ന ചിത്രം പൂർത്തിയാക്കിയ സൂര്യ, ശിവ ചിത്രത്തിന് ശേഷം അഭിനയിക്കാൻ പോകുന്നത് വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസൽ എന്ന ചിത്രത്തിലാണ്. ഇത് കൂടാതെ ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം 3 യും സൂര്യ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.