ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ അടുത്ത മാസം പത്തൊൻപതിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുകയാണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ലിയോയെ വരവേൽക്കാൻ കേരളവും ഒരുങ്ങി കഴിഞ്ഞു. റിലീസ് ചെയ്യുന്നതിന് ഏകദേശം ഒരുമാസം മുൻപത്തെ കണക്കു പരിശോധിച്ചാൽ, ഇതിനോടകം കേരളത്തിൽ ലിയോക്കായി ചാർട്ട് ചെയ്തിരിക്കുന്ന ഫാൻസ് ഷോകളിൽ നിന്ന് മാത്രം ഈ ചിത്രത്തിന്റെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. ദളപതി വിജയ്ക്ക് കേരളത്തിലുള്ള താരമൂല്യത്തിനും ജനപ്രീതിക്കും അടിവരയിടുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കേരളത്തിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലുൾപ്പെടെ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച കേന്ദ്രങ്ങളിലെല്ലാം തന്നെ വലിയ രീതിയിൽ ടിക്കറ്റുകൾ വിറ്റഴിച്ചു റെക്കോർഡ് സൃഷിക്കുകയാണ് ഈ ദളപതി ചിത്രം.
വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ്- വിജയ് ടീം ഒന്നിച്ച ഈ ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടിയാണോ എന്നറിയാനുള്ള ആകാംഷയും പ്രേക്ഷകരിലുണ്ട്. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്. ഇവരെ കൂടാതെ ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിടുന്ന ഈ ചിത്രം ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ് രചിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയ്യോക്ക് മനോജ് പരമഹംസ കാമറ ചലിപ്പിച്ചപ്പോൾ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജ് ആണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ കേരളത്തിൽ റിലീസ് ചെയ്യുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.