കോവിഡ് പ്രതിസന്ധി സമയത്തു തീയേറ്ററുകൾ അടഞ്ഞു പോയതോടെ ഇന്ത്യയിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ ഒട്ടേറെ ചിത്രങ്ങൾ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയുണ്ടായി. അതിനു വലിയ പ്രേക്ഷക സ്വീകരണവും കിട്ടിയതോടെ ഇപ്പോൾ എല്ലാ ഭാഷകളിലും ഉള്ള കൂടുതൽ ചിത്രങ്ങൾ ഈ പ്ലാറ്റ്‌ഫോമിലേക്കു പോവുകയാണ്. ഒറ്റിറ്റിക്ക് വേണ്ടിയും ചിത്രങ്ങൾ ഇപ്പോൾ നിർമ്മിക്കപ്പെടുകയാണ്. അത്കൊണ്ട് തന്നെ തീയേറും ഒടിടിയും ഇനി മുതൽ സമാന്തരമായി നിലനിന്നു മുന്നോട്ടു പോകും എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലേക്കു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിൽ ഒറ്റിറ്റിക്ക് വേണ്ടി നിർമ്മിച്ച ചിത്രങ്ങളും ഉണ്ട്, അതുപോലെ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയായ റിലീസ് ഡേറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു കാരണം ഒറ്റിറ്റി റിലീസ് തീരുമാനിച്ച ചിത്രങ്ങളും ഉണ്ട്. ഒട്ടേറെ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുന്നതിനാൽ, എല്ലാ ചിത്രങ്ങൾക്കും അവർ പ്രതീക്ഷിക്കുന്ന തീയേറ്റർ റീലീസ് ഡേറ്റുകൾ ലഭിക്കുന്നില്ല എന്നതാണ് ഇതിനു ഒരു പ്രധാന കാരണം.
മലയാളത്തിൽ ഉടനെ ഒറ്റിറ്റി റിലീസ് ആയി എത്തുന്നത് രണ്ടു ചിത്രങ്ങൾ ആണ്. ഒന്ന് ദുൽഖർ സൽമാൻ നായകനായ റോഷൻ ആൻഡ്രൂസ് ചിത്രമായ സല്യൂട്ട് ആണ്. തീയേറ്റർ റിലീസ് തീരുമാനിച്ചു ജനുവരിയിൽ റിലീസ് ഡേറ്റ് വരെ പ്രഖ്യാപിച്ച ഈ ചിത്രം പിന്നെ ഒറ്റിറ്റിക് നല്കാൻ തീരുമാനിക്കുകയായിരുന്നു. മാർച്ച് പതിനെട്ടിന് ആണ് ഈ ചിത്രം സോണി ലൈവിൽ എത്തുന്നത്. അതേ ദിവസം തന്നെ ഡിസ്‌നി പ്ലസ്സ് ഹോട്ട് സ്റ്റാറിൽ ബിജു മേനോൻ- മഞ്ജു വാര്യർ ചിത്രമായ ലളിതം സുന്ദരവും നേരിട്ട് റിലീസ് ചെയ്യും. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അതുപോലെ മമ്മൂട്ടി ചിത്രം പുഴു, മോഹൻലാൽ ചിത്രം മോൺസ്റ്റർ എന്നിവയും ഏപ്രിൽ മാസത്തിൽ ഒറ്റിറ്റി റിലീസ് ആയി എത്തുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. മോഹൻലാൽ നായകനായ ട്വൽത് മാൻ എന്ന ചിത്രവും ഒറ്റിറ്റിക്ക് വേണ്ടി നിർമ്മിച്ച ചിത്രമാണ്. മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്തു മയക്കം, പൃഥ്വിരാജ് ചിത്രമായ തീർപ്പ്, ഗോൾഡ് എന്നിവയും ഒറ്റിറ്റിയിൽ വരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.