യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രമാണ് മൂത്തോൻ. അതിന്റെ താര നിര കൊണ്ടും അണിയറ പ്രവർത്തകരുടെ പ്രശസ്തി കൊണ്ടുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ ട്രൈലെർ എത്തുകയാണ്. ഇതിന്റെ ടീസറും ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും എല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. മൂത്തോൻ ട്രൈലെർ ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യും എന്നാണ് സംവിധായിക ആയ ഗീതു മോഹൻദാസ് അറിയിച്ചിട്ടുള്ളത്. നിവിൻ പോളിയുടെ ജന്മദിനം കൂടിയായ ഒക്ടോബർ 11 നു പ്രശസ്ത കോളിവുഡ് താരം ധനുഷ് ആണ് മൂത്തോൻ ട്രൈലെർ റിലീസ് ചെയ്യുക.
ലോക പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് ഈ ചിത്രത്തിന്റെ പ്രീമിയർ നടന്നത്. അവിടെ നിന്ന് ഗംഭീര പ്രതികരണം ആണ് മൂത്തോനു ലഭിച്ചത്. നിവിൻ പോളി എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം നൽകിയിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവ് തന്നെയാകും ഈ ചിത്രമെന്നും മൂത്തോൻ കണ്ടവർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് അടുത്ത മാസം ആദ്യ വാരം മൂത്തോൻ റിലീസ് ചെയ്യുമെന്നാണ്. ഗീതു മോഹൻദാസിന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആയ മൂത്തോൻ മലയാളത്തിൽ ഗീതു സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണ്.
ഗീതു മോഹൻദാസ്, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സംവിധായകനും ഗീതു മോഹൻദാസിന്റെ ഭർത്താവും കൂടിയായ രാജീവ് രവി ആണ്. നിവിൻ പോളിക്കു ഒപ്പം സഞ്ജന ദിപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹാരിഷ് ഖന്ന, മെലീസ രാജു തോമസ്, വിപിൻ ശർമ്മ, ജിം സർഭ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോ, ജാർ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അനുരാഗ് കശ്യപ്, എസ് വിനോദ് കുമാർ, അജയ് ജി റായ്, അലെൻ മക്ലെക്സ് എന്നിവർ ചേർന്നാണ്. തന്റെ മൂത്ത സഹോദരനെ തേടി മുംബൈയിൽ എത്തുന്ന പതിനാലുകാരനായ ലക്ഷദ്വീപ് നിവാസിയായ ഒരു പയ്യന്റെയും അവന്റെ മൂത്ത സഹോദരന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.