ചില സിനിമകൾ മലയാളികൾ നെഞ്ചോട് ചേർത്തുവയ്ക്കുന്നവയായിരിക്കും. അതിലെ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും ഒക്കെ പ്രേക്ഷകർക്ക് മനപ്പാഠമായിരിക്കും. അത്തരത്തിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു സിഐഡി മൂസ. 2003ൽ ജോണി ആൻറണി സംവിധാനം ചെയ്ത ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ സിഐഡി മൂസയുടെ രണ്ടാം ഭാഗം 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മൂസ ഉടൻ എത്തുമെന്നും കുറിച്ചിട്ടുണ്ട്. ഇതോടുകൂടി പ്രേക്ഷകരുടെ ആവേശവും ഇരട്ടിച്ചിരിക്കുകയാണ്. 2003 ജൂലൈ 4നായിരുന്നു മൂസ റിലീസ് ചെയ്യുന്നത്. 2023 ജൂലൈ 4 ആയപ്പോൾ ചിത്രം 20 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷ ദിനത്തിലാണ് സിഐഡി മൂസയുടെ രണ്ടാം വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൻറെ രണ്ടാം വരവിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് ഒരു സ്വകാര്യമാധ്യമത്തിന് ജോണി ആൻറണി നൽകിയ അഭിമുഖത്തിലൂടെ ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളായ ഉദയനും സിബിയും ഇപ്പോൾ രണ്ടായി പിരിഞ്ഞിട്ടുണ്ട്. അവരെ ഒരുമിപ്പിച്ചു വേണം പുതിയ ചിത്രത്തിൻറെ തിരക്കഥയിലേക്ക് കടക്കാൻ. ജൂലൈ നാലിന് ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തൽ നടത്തുമെന്നും ഭാവിയിൽ മൂസ ടു വരാൻ സാധ്യതയുണ്ടെന്നും രണ്ടുമൂന്നു മാസങ്ങൾക്കുള്ളിൽ കൂടുതൽ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട കലാകാരന്മാർ ഒരുമിച്ച ചിത്രം കൂടിയായിരുന്നു സിഐഡി മൂസ. കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങൾ നമ്മെ വിട്ടുപോയി. മലയാള സിനിമയിൽ രണ്ടാം ഭാഗങ്ങൾ പിറക്കുമ്പോൾ നടിനടന്മാർക്കൊന്നും തുടർച്ച ഉണ്ടാകാറില്ല, സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യുമ്പോഴും മൂസയും അർജുനും തീർച്ചയായും ഉണ്ടാകുമെന്നും ചിത്രത്തിലെ മറ്റു സുപ്രധാന കഥാപാത്രങ്ങൾ ആരൊക്കെ ആയിരിക്കമെന്നത് വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അറിയിച്ചു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്നായിരുന്നു സിഐഡി മൂസ നിർമ്മിച്ചത്. 2003 ൽ പുറത്തിറങ്ങിയ ചിത്രം 3 കോടി ബഡ്ജറ്റിനാണ് ഒരുക്കിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.