[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“മൂൺ വാക്” നൃത്തം മാത്രമല്ല, ജീവിതം കൂടിയാണ്; മനസ്സ് തുറന്ന് സംവിധായകൻ

പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്യുന്ന “മൂൺ വാക്” മെയ് 30 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഫയർവുഡ് ഷോസിന്റെ ബാനറിൽ ജസ്‌നി അഹമ്മദുമാണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം 1980 കളുടെ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ എല്ലാം ഇതൊരു ബ്രേക്ക് ഡാൻസ് അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന തോന്നൽ സമ്മാനിക്കുന്നുണ്ടെങ്കിലും അത് മാത്രമല്ല മൂൺ വാക് എന്ന് പറയുകയാണ് സംവിധായകൻ വിനോദ് എ കെ.

മൂൺ വാക്ക് പറയുന്നത് ജീവിതത്തെക്കുറിച്ചാണ്. 80കളിൽ നൃത്തം ചെയ്യുകയും ജീവിക്കുകയും ചെയ്ത സുഹൃത്തുക്കളെക്കുറിച്ച്, അവർ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച്. യഥാർത്ഥ കഥകൾ, യഥാർത്ഥ വികാരങ്ങൾ എന്നിവയാണ് ഈ ചിത്രത്തിലൂടെ പറയുന്നത് എന്ന് അദ്ദേഹം പറയുന്നു. സൗഹൃദമാണ് മൂൺവാക്കിന്റെ കാതൽ എന്നും അത് സമൂഹ മാധ്യമങ്ങളിൽ നിർമ്മിച്ച തത്തിലുള്ളതല്ല, മറിച്ച് ഭൂതകാലത്തെ യഥാർത്ഥവും കലർപ്പ് ഇല്ലാത്തതും വിശ്വാസ യോഗ്യവുമായ സൗഹൃദങ്ങളാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ഫോണുകൾ ഇല്ലായിരുന്നു, എന്നാൽ നിങ്ങൾ ഒരു സുഹൃത്തിനെ അന്വേഷിക്കുകയാണെങ്കിൽ, എങ്ങനെയെങ്കിലും അയാൾ എവിടെയായിരിക്കുമെന്ന് നിങ്ങൾക്കറിയാം. അത് ടെലിപതി പോലെയായിരുന്നു.. ഈ സൗഹൃദമാണ് മൂൺ വാക്ക് കാണിച്ചു തരിക എന്നാണ് സംവിധായകൻ പറയുന്നത്. തിരുവനന്തപുരത്തിൻ്റെ ഗ്രാമങ്ങളുടെ ആത്മാവിലൂടെ കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നവാഗതരായ ചെറുപ്പകാർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീതം പ്രശാന്ത് പിള്ള, ലിറിക്സ് വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് സാബു മോഹൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് സജി കൊരട്ടി, സന്തോഷ് വെൺപകൽ, ആക്ഷൻ മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂജ് വാസ്, നവീൻ പി തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടെഴ്‌സ് സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ് നന്ദകുമാർ, സൗണ്ട് മിക്സ് ഡാൻജോസ്, ഡി ഐ പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

12 hours ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

2 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

3 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

5 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

7 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

1 week ago

This website uses cookies.