പുലി മുരുകൻ എന്ന മലയാളത്തിലെ ആദ്യത്തെ നൂറു കോടി ക്ലബിൽ കയറിയ, ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ലക്കി സിങ് എന്ന പേരിൽ പഞ്ചാബി ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ശ്രദ്ധ നേടിയ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം, ഇപ്പോഴിതാ പുതുവത്സരാശംസകൾ നേർന്നു ഈ ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പഞ്ചാബി നൃത്ത ചുവടുമായി ആഘോഷിച്ചു നിൽക്കുന്ന, മോഹൻലാൽ കഥാപാത്രത്തിന്റെ സ്റ്റിൽ ആണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വലിയ പ്രതികരണമാണ് ഇപ്പോൾ ഈ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇതിന്റെ ആദ്യ പോസ്റ്റർ നമ്മുക്ക് തന്നത്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് മോൺസ്റ്റർ. പ്രശസ്ത ആക്ഷൻ ഡയറക്ടർ സ്റ്റണ്ട് സിൽവ ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മാഞ്ചു, സാധിക എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണു. സതീഷ് കുറുപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. മോൺസ്റ്റർ ഒരു ഒടിടി റിലീസ് ആയാണ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത് ഒഫീഷ്യൽ ആയി സ്ഥിതീകരിച്ചിട്ടില്ല.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.