മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ലക്കി സിംഗ് എന്ന സിക്ക് കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിൽ എത്തുന്നത്. ഇത് ഏത് തരത്തിൽ ഉള്ള ചിത്രമായിരിക്കും എന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നു മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ വൈശാഖ്. ഒരു ത്രില്ലര്‍ സിനിമയായിരിക്കും മോണ്‍സ്റ്ററെന്ന് ആണ് അദ്ദേഹം പറയുന്നത്.
ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും, ഇതൊരു മാസ് എന്റര്‍ടെയിനറല്ല, വളരെ വ്യത്യസ്തമായ ഒരു തിരക്കഥ ഉള്ള പടമാണ് എന്നും വൈശാഖ് പറയുന്നു. തിരക്കഥയുടെ മികവ് തന്നെയാണ് ഇതിന്റെ ശ്കതി എന്നും വൈശാഖ് പറഞ്ഞു. ഉദയ് കൃഷ്ണ എന്ന റൈറ്ററുടെ കരിയറിലെ മികച്ച ചിത്രവും അല്ലെങ്കില്‍ ഏറ്റവും വ്യത്യസ്തമായ ചിത്രവും ആയിരിക്കും ഇതെന്ന് പറഞ്ഞ വൈശാഖ്, മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ ഒക്കെ വന്നു പോകുന്നുണ്ട് ഇതിൽ എന്നും കൂട്ടിച്ചേർത്തു. ദീപക് ദേവ് സംഗീതം പകരുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഒടിടിയിൽ ആണോ തീയേറ്ററിൽ ആണോ ഈ ചിത്രം റിലീസ് ചെയ്യുക എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.