2021- ൽ മലയാളി പ്രേക്ഷകർ തിയേറ്ററിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത് യൂത്തന്മാരുടെ കരുത്തുറ്റ പോലീസ് വേഷങ്ങളാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ആസിഫ് അലി എന്നീ യൂത്ത് സ്റ്റാറുകളുടെ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പോലീസ് ചിത്രങ്ങളുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുകയും ചിലത് പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം എന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് ഓഫീസറായി എത്തുന്നു. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഐ.പി.എസ് ഓഫീസറായി അഭിനയിച്ചുവെങ്കിലും പോലീസ് യൂണിഫോമിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാണാൻ ആരാധകർ നാളിതുവരെയായി കാത്തിരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നത്. ഇതിനോടകം നിരവധി പോലീസ് കഥാപാത്രങ്ങൾ അനശ്വരമാക്കിയ നടൻ പൃഥ്വിരാജ് വീണ്ടും പോലീസ് ഓഫീസറായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കോൾഡ് കേസ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികൾ പുരോഗമിച്ച് വരുകയാണ്. ശ്രീനാഥിന്റെ തിരക്കഥയിൽ താനുബാലക് ആണ് കോൾഡ് കേസ് സംവിധാനം ചെയ്യുന്നത്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷമാണ് പൃഥ്വിരാജ് പോലീസ് വേഷത്തിൽ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ആസിഫ് അലി പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്. ആസിഫ് അലിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ഈ പോലീസ് ത്രില്ലർ ചിത്രത്തിന് കുറ്റവും ശിക്ഷയും എന്നാണ് പേരിട്ടിരിക്കുന്നത്. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ മറ്റ് അണിയറ ജോലികൾ പുരോഗമിച്ചു വരികയാണ്. അലൻസിയർ, സണ്ണിവെയിൻ, ഷറഫുദ്ദീൻ, സെന്തിൽ എന്നിവരും ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ രാജീവ് രവി മായി ആസിഫ് അലി ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.