ഭാരതത്തിന്റെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ഭാരതത്തിനു അകത്തു നിന്നും പുറത്തു നിന്നും അദ്ദേഹത്തിന് ആശംസ സന്ദേശങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന്. കേരളത്തിൽ നിന്നും അദ്ദേഹത്തിന് ആശംസകൾ ലഭിക്കുകയാണ് ഇപ്പോൾ. അതിൽ തന്നെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാവരും തന്നെ ബഹുമാന്യ പ്രധാന മന്ത്രിക്കു തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആശംസകൾ അറിയിച്ചു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. അതോടൊപ്പം ഒട്ടേറെ യുവ താരങ്ങളും തങ്ങളുടെ ആശംസകൾ സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ഇതിനു മുൻപുള്ള വർഷങ്ങളിലും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം പ്രധാന മന്ത്രി മുന്നോട്ടു വെച്ചിട്ടുള്ള ഒട്ടേറെ കാമ്പയിനുകളിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ സഹകരിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ എം പി എന്ന നിലയിലും തന്റെ മണ്ഡലത്തിൽ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. ഈ അടുത്തിടെ സുരേഷ് ഗോപി പ്രധാന മന്ത്രിയെ സന്ദർശിച്ചതും, കേരളത്തിലെ ഒരു കുട്ടി വളർത്തിയ ഒരു ചെടി പ്രധാന മന്ത്രിയുടെ വസതിയിൽ സ്ഥാപിക്കാൻ അദ്ദേഹത്തിനെ നേരിട്ട് ഏൽപ്പിച്ചതും വാർത്തയായിരുന്നു. ഏതായാലും മലയാള സിനിമാ ലോകം ഇന്ന് തങ്ങളുടെ രാഷ്ട്രീയ വേർതിരിവുകൾ മറന്നു പ്രധാന മന്ത്രിക്ക് ആശംസകളുമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.