ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. വമ്പൻ ഹൈപ്പിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം പുറത്തു വന്നത്. ഇപ്പോൾ ഗംഭീര കളക്ഷനും നേടി കുറുപ്പ് മുന്നേറുമ്പോൾ മാസങ്ങൾക്കു ശേഷം കേരളത്തിലെ പ്രദർശന ശാലകൾ ഉത്സവാന്തരീക്ഷത്തിലാണ്. പ്രേക്ഷകർ പതുക്കെ തീയേറ്ററിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ കുറുപ്പ് തീയേറ്ററിൽ എത്തിച്ച ദുൽഖർ സൽമാന് നന്ദി പറയുകയാണ് മലയാള സിനിമയിലെ പ്രമുഖ നടീനടൻന്മാർ. ഇത്തരമൊരു ചിത്രം ഇന്ഡസ്ട്രിക്ക് ഇപ്പോൾ ആവശ്യമായിരുന്നു എന്നും അത് സാധിച്ച ദുൽഖറിന് നന്ദി എന്നും വിനീത് ശ്രീനിവാസൻ കുറിച്ചപ്പോൾ ഇൻസ്റാഗ്രാമിലൂടെ ദുൽഖർ അതിനു നന്ദി പറഞ്ഞത് ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രേക്ഷകർക്കാണ് എന്നാണ്.
വിനീത് ശ്രീനിവാസനെ കൂടാതെ, കല്യാണി പ്രിയദർശൻ, നയന, അഹാന കൃഷ്ണ എന്നിവരും ഇൻസ്റാഗ്രാമിലൂടെ ദുൽഖറിനെ അഭിനന്ദിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. അതിനെല്ലാം നന്ദി പറയുന്ന ദുൽഖർ, കല്യാണിയോട് പറയുന്നത് ഇനി നിങ്ങളുടെ ഊഴമാണ് എന്നാണ്. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ഡിസംബർ രണ്ടിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ്. പ്രിയദർശൻ ഒരുക്കിയ ആ ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ ജോഡി ആയി കല്യാണിയും അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ പ്രണവ് മോഹൻലാൽ- കല്യാണി ജോഡികൾ അഭിനയിക്കുന്ന ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും ജനുവരിയിൽ തീയേറ്ററുകളിൽ എത്തും. ഏതായാലും കുറുപ്പിന്റെ ഈ വിജയം തീയേറ്ററുകൾക്കു ഒരു ഉണർവ് നൽകിക്കഴിഞ്ഞു എന്നത് തീർച്ചയാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.