കോവിഡ് പ്രതിസന്ധി കാരണം തുടർച്ചയായ രണ്ടാം വർഷവും തീയേറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ മലയാള സിനിമാ പ്രേമികൾ ഓണം ആഘോഷിച്ചത് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത ചിത്രങ്ങളിലൂടെയും അതുപോലെ ഒടിടി റിലീസ് വന്ന ചിത്രങ്ങളിലൂടെയും ആണ്. മലയാള താരങ്ങളും പല സ്ഥലത്തു വെച്ചാണ് ഇക്കുറി ഓണം ആഘോഷിച്ചത്. ഗോൾഡൻ വിസ സ്വീകരിക്കാൻ ഗൾഫിലേക്ക് പോയ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ അവിടെ ഓണം ആഘോഷിച്ചപ്പോൾ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, സുരേഷ് ഗോപി, ദിലീപ്, ആസിഫ് അലി എന്നിവർ കേരളത്തിൽ തന്നെ ഓണം ആഘോഷിച്ചു. ബ്രോ ഡാഡി സെറ്റിൽ ഉള്ള പൃഥ്വിരാജ്, തെലുങ്കു ചിത്രങ്ങളുടെ സെറ്റിൽ ഉള്ള ദുൽകർ, ഫഹദ് ഫാസിൽ എന്നിവർ ഹൈദരാബാദിൽ ഓണം ആഘോഷിച്ചപ്പോൾ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ മുംബൈയിൽ ആണ് ഓണം ആഘോഷിച്ചത്. ഏതായാലൂം താരങ്ങൾ പങ്കു വെച്ച തങ്ങളുടെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പതിവ് പോലെ മോഹൻലാൽ പങ്കു വെച്ച ഓണ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറി. മോഹൻലാലിനെ കൂടാതെ തങ്ങളുടെ ഓണ ചിത്രങ്ങൾ പങ്കു വെച്ചത് കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ദിലീപ്, സുരേഷ് ഗോപി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ബിജു മേനോൻ എന്നിവരാണ്. ഇവരെ കൂടാതെ മലയാളത്തിലെ ഒട്ടേറെ നായികാ താരങ്ങളും ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ചാനലുകളിലെ ഓണ പരിപാടികളിൽ നിറഞ്ഞു നിന്നതു മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, ജയസൂര്യ എന്നിവരായിരുന്നു. തിരുവോണ ദിവസം ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ചാനലുകളിലെ ഏറ്റവും വലിയ ഓണപ്പരിപാടികളിൽ തിളങ്ങിയത് മോഹൻലാൽ ആയിരുന്നു. മോഹൻലാലിനെ കൂടാതെ വിവിധ പരിപാടികളിൽ അതിഥികൾ ആയി വന്നത് സുരേഷ് ഗോപി, ജയറാം, ജയസൂര്യ, ദിലീപ് എന്നിവരായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.