Mollywood showers praises on Joju George and Joseph
ജോജു ജോർജ് നായകനായി എത്തിയ പദ്മ കുമാർ ചിത്രമായ ജോസഫ് കേരളത്തിലെ പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ് ഇപ്പോൾ. ഷാഹി കബീർ രചിച്ചു ജോജു ജോർജ് തന്നെ നിർമ്മിച്ച ഈ ത്രില്ലർ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസക്ക് ഒപ്പം തന്നെ മലയാള സിനിമാ ലോകത്തിന്റെ മുഴുവൻ പ്രശംസയാണ് നേടിയെടുക്കുന്നത്. അജയ് വാസുദേവ്, സണ്ണി വെയ്ൻ, അജു വർഗീസ് , വിനീത് ശ്രീനിവാസൻ , അനൂപ് മേനോൻ, ജൂഡ് ആന്റണി ജോസഫ്, രഞ്ജിത് ശങ്കർ, ജീത്തു ജോസഫ്, അജി ജോൺ, ഹരികൃഷ്ണൻ കോർണത്, മിഥുൻ മാനുവൽ തോമസ്, രമേശ് പിഷാരടി, മാധവ് രാമദാസൻ, തുടങ്ങി ഒട്ടേറെ പേർ ഈ ചിത്രത്തെയും ജോജു ജോർജിന്റെയും എം പദ്മകുമാറിനെയും പ്രശംസിച്ചു രംഗത്ത് വന്നു.
ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ജോസഫ് എന്ന ടൈറ്റിൽ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ചത്. ഈ പ്രകടനത്തിന് അദ്ദേഹത്തെ തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തും എന്നാണ് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജെയിംസ്, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു, അനിൽ മുരളി, ടിറ്റോ, ജോണി ആന്റണി, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. രഞ്ജിൻ രാജ് സംഗീതവും മനീഷ് മാധവൻ ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഏതായാലും ജോസഫ് നേടുന്ന മികച്ച വിജയം നല്ല സിനിമകളെ മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തോട് ചേർക്കും എന്നതിന്റെ തെളിവാണ് എന്ന് പറയാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.