മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട കലാഭവൻ മണി ഓർയായിട്ടു ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുകയാണ്. മൂന്നു വർഷം മുൻപ് മാർച്ച് ആറിനു ആണ് കരൾ രോഗം മൂർചിച്ചു കലാഭവൻ മണി നമ്മളോട് വിട പറഞ്ഞത്. ഇന്ന് തങ്ങളുടെ പ്രീയപ്പെട്ട മണിക്ക് ഓർമ പൂക്കൾ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ കലാഭവൻ മണിക്ക് ഓർമ്മ പൂക്കൾ അർപ്പിച്ചു. മലയാള സിനിമയിലെ ഏവരുടെയും പ്രീയപ്പെട്ടവൻ ആയിരുന്നു കലാഭവൻ മണി. മോഹൻലാലിന്റെ സഹായത്തോടെ കൊച്ചിയിലെ അമൃതാ ഹോസ്പിറ്റലുമായി സഹകരിച്ചു മണിയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്കുള്ള നീക്കങ്ങൾ പുരോഗമിക്കവേ ആണ് മണിയുടെ അന്ത്യം സംഭവിച്ചത്.
ചലക്കുടിക്കാരൻ ആയ മണി നാട്ടുകാരുടെ ഏത് കാര്യത്തിനും ഒപ്പം നിന്നിരുന്ന അവരുടെ സ്വന്തം മണി ചേട്ടൻ ആയിരുന്നു. മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയ മണി വളരെ വേഗമാണ് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയത്. ആദ്യം ഹാസ്യ നടൻ ആയി രംഗത്ത് വന്ന മണി പിന്നീട് സഹനടനും നായകനും വില്ലനുമെല്ലാമായി മലയാള സിനിമയിൽ താരമായി. മലയാളത്തിന് പുറമെ തമിഴ് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങൾ ചെയ്ത് മണി നിറഞ്ഞു നിന്നു. ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ കാഴ്ച്ച വെച്ച ഈ അതുല്യ താരത്തെ ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് ഇന്നു മലയാള സിനിമാ ലോകവും പ്രേക്ഷകരും. 
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.