[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദേവരാജ പ്രതാപ വർമയും രമേശ് നമ്പ്യാരും വീണ്ടും; താരമാമാങ്കം ട്വന്റി ട്വന്റി റീ റീലിസ് അപ്‌ഡേറ്റ് എത്തി

മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അന്ന് മലയാളത്തിലെ ഇൻഡസ്ടറി ഹിറ്റ് ആയി മാറിയിരുന്നു. താരസംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.

ഇന്ത്യയിലെ മറ്റു സിനിമ ഇന്ഡസ്ട്രികൾക്ക് ഇന്നും അത്ഭുതമായി നിൽക്കുന്ന കൂട്ടായ്മ ആണ് ട്വന്റി ട്വന്റിയിലൂടെ മലയാള സിനിമ കാണിച്ചു കൊടുത്തത്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം ആണ് ഈ ചിത്രം രചിച്ചത്. ഇപ്പോഴിതാ ഈ ചിത്രം 4k അറ്റ്മോസിൽ റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് വാർത്ത.

2025 മാർച്ചിൽ ആയിരിക്കും ചിത്രം റീ റിലീസ് ചെയ്യുക എന്ന അപ്‌ഡേറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പർ താരങ്ങളെ വീണ്ടും ഒരുമിച്ചു ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് സിനിമാ പ്രേമികൾക്ക് ഒരുങ്ങിയിരിക്കുന്നത്. റീ റിലീസ് ട്രെൻഡിന്റെ ഭാഗമായി ഇതിനോടകം സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, അൻവർ, പലേരി മാണിക്യം, വല്യേട്ടൻ തുടങ്ങിയ ചിത്രങ്ങൾ റീ റിലീസ് ചെയ്തുകഴിഞ്ഞു.

ഇനി ആവനാഴി, ഒരു വടക്കൻ വീരഗാഥ, അമരം, തേന്മാവിൻ കൊമ്പത്ത്, ആറാം തമ്പുരാൻ, ഗുരു, വെട്ടം എന്നീ ചിത്രങ്ങളും റീ റിലീസിനായി തയ്യാറെടുക്കുകയാണെന്നാണ് സൂചന.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.