കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതത്തിലൂടെ നമ്മുടെ സഹജീവികൾ കടന്നു പോകുമ്പോൾ അതിജീവനത്തിനായി എല്ലാവിധ സഹായങ്ങളും നൽകി കൊണ്ട് മലയാള സിനിമയും കേരളാ ജനതക്കൊപ്പം കൈകോർക്കുന്നു. സൂപ്പർ താരമെന്നോ യുവ താരമെന്നോ വ്യത്യാസമില്ലാതെ സഹായ ധനം കൊണ്ടും കൈ മെയ് മറന്നുള്ള രക്ഷാ പ്രവർത്തനം കൊണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷണവും വെള്ളവും എത്തിച്ചു കൊണ്ട് പ്രളയബാധിതർക്കൊപ്പമുണ്ട് മലയാള സിനിമാ പ്രവർത്തകർ. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയതിനൊപ്പം ആറു ലക്ഷം രൂപയോളം കുട്ടനാടിന്റെ ഫണ്ടിലേക്കും അതുപോലെ 30 ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങൾ താൻ ബ്രാൻഡ് അംബാസഡർ ആയ എം സി ആറുമായി ചേർന്നും നൽകി. അതോടൊപ്പം തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ചു അദ്ദേഹം.
മെഗാ സ്റ്റാർ മമ്മൂട്ടി 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനകളും എത്തിച്ചു കൊടുത്തു. പറവൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. യുവ താരം ദുൽഖർ സൽമാൻ 10 ലക്ഷം രൂപ നൽകിയപ്പോൾ നടൻ ജയസൂര്യ ടൺ കണക്കിന് അരിയും സാധനങ്ങളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. സുരാജ് വെഞ്ഞാറമൂട് 10 ലക്ഷം രൂപ നൽകിയപ്പോൾ ടോവിനോ തോമസ്, മേജർ രവി, എന്നിവർ സാമ്പത്തിക സഹായങ്ങൾക്കൊപ്പം തന്നെ രക്ഷാ പ്രവർത്തനങ്ങളിലും കൈ മെയ് മറന്നു മുന്നിട്ടിറങ്ങി. ഇന്ദ്രജിത് സുകുമാരൻ, ഭാര്യ പൂർണ്ണിമ ഇന്ദ്രജിത് എന്നിവർ കൊച്ചിയിൽ ദുരിത ബാധിതർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വ്യാപൃതരായിരുന്നു. നടൻ ജാഫർ ഇടുക്കിയും ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായപ്പോൾ കുട്ടനാട്ടിൽ സഹായമെത്തിച്ചാണ് ജയറാം കൂടെ നിന്നതു.
വലിപ്പ ചെറുപ്പമില്ലാതെ തന്നാലാവുന്ന സഹായങ്ങൾ ഏവരും ചെയ്തു എന്നതാണ് ഇതിലെ ഏറ്റവും വലിയ സന്തോഷം. ജനപ്രിയ നായകൻ ദിലീപ് മുപ്പതു ലക്ഷം രൂപ സംഭാവന നല്കിയതിനൊപ്പം ദുരിതബാധിതർക്ക് വേണ്ടി വസ്ത്രങ്ങളും നൽകി. താരങ്ങളുടെ ആരാധകരും ജനങ്ങൾക്ക് വേണ്ടി ഫാൻസ് അസോസിയേഷനുകളുടെ പേരിൽ കയ്യടി കൊടുക്കേണ്ട പ്രവർത്തനം ആണ് കാഴ്ച വെച്ചത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, ദിലീപ് തുടങ്ങി ഏവരുടെയും ആരാധകർ ഒരുമിച്ചു മുന്നിട്ടിറങ്ങി. താര സംഘടനയായ ‘അമ്മ രണ്ടു ഗഡുക്കൾ ആയി 50 ലക്ഷം രൂപയാണ് നൽകിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.