[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരള ജനതക്കൊപ്പം മലയാള സിനിമയും; സഹായ പെരുമഴയുമായി സൂപ്പർ താരങ്ങളും യുവ താരങ്ങളും..!

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതത്തിലൂടെ നമ്മുടെ സഹജീവികൾ കടന്നു പോകുമ്പോൾ അതിജീവനത്തിനായി എല്ലാവിധ സഹായങ്ങളും നൽകി കൊണ്ട് മലയാള സിനിമയും കേരളാ ജനതക്കൊപ്പം കൈകോർക്കുന്നു. സൂപ്പർ താരമെന്നോ യുവ താരമെന്നോ വ്യത്യാസമില്ലാതെ സഹായ ധനം കൊണ്ടും കൈ മെയ് മറന്നുള്ള രക്ഷാ പ്രവർത്തനം കൊണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷണവും വെള്ളവും എത്തിച്ചു കൊണ്ട് പ്രളയബാധിതർക്കൊപ്പമുണ്ട് മലയാള സിനിമാ പ്രവർത്തകർ. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയതിനൊപ്പം ആറു ലക്ഷം രൂപയോളം കുട്ടനാടിന്റെ ഫണ്ടിലേക്കും അതുപോലെ 30 ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങൾ താൻ ബ്രാൻഡ് അംബാസഡർ ആയ എം സി ആറുമായി ചേർന്നും നൽകി. അതോടൊപ്പം തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ചു അദ്ദേഹം.

മെഗാ സ്റ്റാർ മമ്മൂട്ടി 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനകളും എത്തിച്ചു കൊടുത്തു. പറവൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. യുവ താരം ദുൽഖർ സൽമാൻ 10 ലക്ഷം രൂപ നൽകിയപ്പോൾ നടൻ ജയസൂര്യ ടൺ കണക്കിന് അരിയും സാധനങ്ങളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. സുരാജ് വെഞ്ഞാറമൂട് 10 ലക്ഷം രൂപ നൽകിയപ്പോൾ ടോവിനോ തോമസ്, മേജർ രവി, എന്നിവർ സാമ്പത്തിക സഹായങ്ങൾക്കൊപ്പം തന്നെ രക്ഷാ പ്രവർത്തനങ്ങളിലും കൈ മെയ് മറന്നു മുന്നിട്ടിറങ്ങി. ഇന്ദ്രജിത് സുകുമാരൻ, ഭാര്യ പൂർണ്ണിമ ഇന്ദ്രജിത് എന്നിവർ കൊച്ചിയിൽ ദുരിത ബാധിതർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വ്യാപൃതരായിരുന്നു. നടൻ ജാഫർ ഇടുക്കിയും ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായപ്പോൾ കുട്ടനാട്ടിൽ സഹായമെത്തിച്ചാണ് ജയറാം കൂടെ നിന്നതു.

വലിപ്പ ചെറുപ്പമില്ലാതെ തന്നാലാവുന്ന സഹായങ്ങൾ ഏവരും ചെയ്തു എന്നതാണ് ഇതിലെ ഏറ്റവും വലിയ സന്തോഷം. ജനപ്രിയ നായകൻ ദിലീപ് മുപ്പതു ലക്ഷം രൂപ സംഭാവന നല്കിയതിനൊപ്പം ദുരിതബാധിതർക്ക് വേണ്ടി വസ്ത്രങ്ങളും നൽകി. താരങ്ങളുടെ ആരാധകരും ജനങ്ങൾക്ക് വേണ്ടി ഫാൻസ്‌ അസോസിയേഷനുകളുടെ പേരിൽ കയ്യടി കൊടുക്കേണ്ട പ്രവർത്തനം ആണ് കാഴ്ച വെച്ചത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, ദിലീപ് തുടങ്ങി ഏവരുടെയും ആരാധകർ ഒരുമിച്ചു മുന്നിട്ടിറങ്ങി. താര സംഘടനയായ ‘അമ്മ രണ്ടു ഗഡുക്കൾ ആയി 50 ലക്ഷം രൂപയാണ് നൽകിയത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.